കാസർകോട്: ബേക്കലിൽ അച്ഛനെ മകൻ മർദ്ദിച്ചു കൊന്നു. പള്ളിക്കര സ്വദേശി അപ്പക്കുഞ്ഞി (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ മകൻ പ്രമോദിനെ (37) പോലീസ് അറസ്റ്റ് ചെയ്തു. ഇരുമ്പുവടികൊണ്ടാണ് പ്രമോദ് അപ്പക്കുഞ്ഞിയെ അടിച്ചത്.
സ്ഥിരമായി അച്ഛനെ ഇയാൾ മർദ്ദിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഇയാൾ അപ്പുക്കുഞ്ഞിയെ മർദ്ദിച്ചിരുന്നു. ഇതിൽ പോലീസ് അപ്പുക്കുഞ്ഞിയുടെ പരാതിയിൽ കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്ന് വീണ്ടും ആക്രമിക്കുകയായിരുന്നു.
ഇരുമ്പു വടികൊണ്ടുള്ള അടിയേറ്റ് അപ്പുക്കുഞ്ഞിയുടെ തലയ്ക്ക് 15 ഓളം സ്റ്റിച്ചുകൾ ഉണ്ടായിരുന്നു. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇയാൾ തിങ്കളാഴ്ച വൈകീട്ട് ആറ് മണിയ്ക്കാണ് മരിച്ചത്.
Discussion about this post