കണ്ണൂർ: കണ്ണൂർ സർവകലാശാല സെനറ്റിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തപസ്യാകലാസാഹിത്യ വേദിയുടെ സംസ്ഥാന ഉപാദ്ധ്യക്ഷനും മുതിർന്ന മാദ്ധ്യമ പ്രവർത്തകനുമായ യു.പി.സന്തോഷുൾപ്പെടെയുള്ളവരെയാണ് അദ്ദേഹം സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്തത്. സെനറ്റിലേക്ക് സിൻഡിക്കേറ്റ് നിർദ്ദേശിച്ച 12 പേരുകളും അദ്ദേഹം വെട്ടി.
14 പേരെയാണ് സിൻഡിക്കേറ്റ് സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്തത് എന്നാൽ ഇതിൽ കഥാകാരൻ ടി.പദ്മനാഭൻ, വിദ്യാർത്ഥി പ്രതിനിധി ആയിഷ ഫിദ എന്നിവരെ മാത്രം ഗവർണർ നിലനിർത്തുകയായിരുന്നു. ഡിസിസി ജനറൽ സെക്രട്ടറിമാരായ ബിജു ഉമ്മറിനെയും അഡ്വ ഇആർ വിനോദിനെയും അദ്ദേഹം നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.
അതേസമയം സെനറ്റിലേക്ക് അംഗങ്ങളെ ഗവർണർ നാമനിർദ്ദേശം ചെയ്തതിനെതിരെ എതിർപ്പുമായി എസ്എഫ്‌ഐ രംഗത്ത് എത്തിയിട്ടുണ്ട്. നടപടിയ്‌ക്കെതിരെ കോടതിയെ സമീപിക്കാനാണ് എസ്എഫ്‌ഐയുടെ തീരുമാനം.
Discussion about this post