ഓസ്ലോ: ഇസ്ലാംമത വിമർശകനും ഖുർആൻ പരസ്യമായി കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്ത സൽവാൻ മോമിക മരിച്ചതായി സ്ഥിരീകരണം. നോർവ്വേയിൽ വച്ചായിരുന്നു മരണം എന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെയാണ് സ്വീഡനിൽ ആയിരുന്ന മോമിക നോർവേയിലേക്ക് സ്ഥലം മാറിയത്.
കഴിഞ്ഞ ദിവസമായിരുന്നു മരണം സംഭവിച്ചത്. റേഡിയോ ജെനോവയായിരുന്നു 37 കാരനായ മോമിക മരിച്ചതായി സ്ഥിരീകരിച്ചത്. എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു ഇക്കാര്യം പുറത്തുവിട്ടത്. ഇറാഖി അഭയാർത്ഥിയും കടുത്ത ഇസ്ലാമ വിമർശകനുമായ സൽവാൻ സാഭ മട്ടി മോണികയെ നോർവേയിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വീഡണിൽ പൊതുസ്ഥലത്ത് നിരവധി തവണ ഖുർആൻ കത്തിച്ച് പ്രതിഷേധ പരിപാടി നടത്തി വാർത്തകളിൽ നിറഞ്ഞ് നിന്ന ആളാണ് മോമികയെന്നുമാണ് റേഡിയോ ജെനോവ എക്‌സിൽ കുറിച്ചത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ വർഷം ഈദ് ദിനത്തിലായിരുന്നു മോമിക ഖുർ ആൻ കത്തിച്ചത്. അത് വലിയ വാർത്തയാകുകയും മോമികയ്ക്ക് നേരെ രൂക്ഷ വിമർശനങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു. ഈ സംഭവം സ്വീഡന്റെ നാറ്റോ അംഗത്വം വൈകുന്നതിന് ഉൾപ്പെടെ കാരണം ആയിരുന്നു.












