വയനാട് : വെറ്റിനറി കോളേജിൽ റാംഗിങ്ങിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ് പൂക്കോട് ക്യാംപസിൽ. സിദ്ധാർത്ഥിന്റെ ഹോസ്റ്റലിൽ എത്തുകയും മകന്റെ മുറി സന്ദർശിക്കുകയും ചെയ്തു. ഇവിടെ വരണമെന്ന് ഒരിക്കൽ പോലും ആഗ്രഹിച്ചതല്ലെന്ന് പിതാവ് ജയപ്രകാശ് പറഞ്ഞു. സിദ്ധാർത്ഥ് മരിച്ചതിന് ശേഷം ആദ്യമായാണ് ജയപ്രകാശ് ഇവിടെ എത്തുന്നത്.
‘രാഹുൽ ഗാന്ധിയെ കാണാനാണ് ജയപ്രകാശ് വയനാട്ടിൽ എത്തിയത്. അപ്പോഴാണ് മകന്റെ മുറിയും കോളേജും സന്ദർശിച്ചത്. അവന്റെ സഹപാഠികളും അവനെ പഠിപ്പിച്ച ആൾക്കാരും എല്ലാവരും കൂടി അടിച്ചു കൊന്ന് കഴുവേറ്റിയ സ്ഥലമല്ലേ? എനിക്കത് കാണണമായിരുന്നു. ആ ഗ്രൗണ്ട് നിങ്ങളും കാണുന്നില്ലേ? അവിടെ വെച്ചാണ് എന്റ മകനെ അടിച്ചു കൊന്ന് കെട്ടിത്തൂക്കിയത്. വളരെ സന്തോഷത്തോടെ ഒരിക്കൽ ഞാനിവിടെ വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം, ഹോസ്റ്റലിലല്ല, കോളേജിൽ അവനെ കൊണ്ടുപോകാൻ വേണ്ടി. മതിയായി ഞാൻ പോകുന്നു ‘ ജയപ്രകാശ് പറഞ്ഞു.
സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണം അട്ടിമറിച്ചുവെന്ന് പിതാവ് ജയപ്രകാശ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസിൽ സർക്കാർ തങ്ങളെ ചതിക്കുകയാണ് . വീഴ്ചയിൽ മുഖ്യമന്ത്രിക്കും പങ്കുണ്ട് . ഇതിനെതിരെ ക്ലിഫ്ഹൗസിന് മുന്നിൽ സമരം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Discussion about this post