Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Special

ബംഗ്ലൂരുവിലെ കാവിക്കോട്ട നിലനിർത്താൻ തേജസ്വി; മന്ത്രിയുടെ മകളെ ഇറക്കി കോൺഗ്രസ്

by Brave India Desk
Apr 4, 2024, 01:03 pm IST
in Special, Article
Share on Facebook
Tweet
WhatsApp
Telegram

2019ൽ കർണാടകയിലെ 28 ലോക്സഭാ മണ്ഡലങ്ങളിൽ 25ലും വെന്നിക്കൊടി പാറിച്ചാണ് ബിജെപി സംസ്ഥാനം തൂത്തുവാരിയത്. കന്നഡ നാട്ടിൽ ഇത്തവണയും തിളക്കമാർന്ന വിജയം നേടാനാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. കർണാടകയിലെ ഇളകാത്ത കാവി കോട്ടകളിലൊന്നാണ് ബാംഗ്ലൂർ സൗത്ത് ലോക്സഭാ മണ്ഡലം. 1991 മുതൽ തുടർച്ചയായ എട്ട് തെരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിൽ താമര വിരിഞ്ഞു. 91ൽ വെങ്കടഗിരി ഗൗഡയാണ് ബാംഗ്ലൂർ സൗത്തിൽ നിന്ന് ആദ്യമായി ജയിച്ച ബിജെപി സ്ഥാനാർത്ഥി. 96 മുതൽ 2014വരെ ബിജെപിയുടെ പ്രമുഖ നേതാവായിരുന്ന അനന്ത്‌കുമാർ മണ്ഡലത്തെ പ്രതിനിധീകരിച്ചു.

യുവമോർച്ച ദേശീയ പ്രസിഡന്റും ബിജെപിയുടെ ഊർജ്ജസ്വലനായ നേതാവുമായ തേജസ്വി സൂര്യയാണ് ബാംഗ്ലൂർ സൗത്തിൽ നിന്നുള്ള സിറ്റിംഗ് എംപി. അനന്ത്‌കുമാറിന്റെ അകാല വിയോഗത്തെ തുടർന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുവ നേതാവായ തേജസ്വി സൂര്യയ്ക്ക് നറുക്ക് വീഴുകയായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ബി കെ ഹരിപ്രസാദിനെയാണ് കന്നിയങ്കത്തിൽ തേജസ്വി വീഴ്ത്തിയത്. 3,31,000ത്തിലധികം വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിനായിരുന്നു തേജസ്വി ജയിച്ചത്.

Stories you may like

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

ഇത്തവണ രണ്ടാം അങ്കത്തിന് ഇറങ്ങുമ്പോൾ 33കാരനായ തേജസ്വി സൂര്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ 5 വർഷക്കാലയളവിൽ മണ്ഡലത്തിൽ ആവിഷ്കരിച്ച വികസന പ്രവർത്തനങ്ങൾ വോട്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപിയുടെ യുവ എംപി. സാമൂഹ്യ പ്രവർത്തന രംഗത്തും സജീവ സാന്നിധ്യമായ തേജസ്വി, കോവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്നു.

തേജസ്വി സൂര്യക്കെതിരെ ബാംഗ്ലൂർ സൗത്ത് മണ്ഡലത്തിൽ കോൺഗ്രസ് നിർത്തിയിരിക്കുന്നത് യുവ വനിതാ നേതാവ് സൗമ്യ റെഡിയെയാണ്. മുതിർന്ന കോൺഗ്രസ് നേതാവും കർണാടക ഗതാഗത മന്ത്രിയുമായ രാമലിംഗ റെഡിയുടെ മകളാണ് സൗമ്യ. ഓൾ ഇന്ത്യ മഹിളാ കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് 41കാരിയായ സൗമ്യ റെഡി. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗളൂരുവിലെ ജയനഗറിൽ നിന്ന് കുറഞ്ഞ വോട്ടുകൾക്ക് പരാജയപ്പെട്ട സൗമ്യ റെഡി, 2018ൽ ഇതേ മണ്ഡലത്തിൽ നിന്ന് ജയിച്ചിരുന്നു.

ബാംഗ്ലൂർ സൗത്ത് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന 8 നിയമസഭാ സീറ്റുകളിൽ 5 എണ്ണം ബിജെപിക്കൊപ്പവും 3 എണ്ണം കോൺഗ്രസിന്റെ കൂടെയുമാണ്. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ശക്തമായ കോൺഗ്രസ് അനുകൂല വികാരം ഉണ്ടായിട്ടും ബാംഗ്ലൂർ സൗത്തിലെ നിയോജക മണ്ഡലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു. ദേശീയ തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള വമ്പൻ ജനപ്രീതി ഇത്തവണ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുമെന്നാണ് വിലയിരുത്തൽ.

സിദ്ധരാമയ്യ സർക്കാരിൽ ഗതാഗത മന്ത്രിയായ രാമലിംഗ റെഡിയുടെ മകളായ സൗമ്യ റെഡിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ കോൺഗ്രസിലെ തന്നെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. ബിജെപിയുടെ ശക്തി കേന്ദ്രമായ ബാംഗ്ലൂർ സൗത്തിൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെ ആരെയെങ്കിലും നിർത്തിയാൽ മത്സരം കനക്കുമായിരുന്നു എന്ന അഭിപ്രായമാണ് പലർക്കും.

സിദ്ധരാമയ സർക്കാരിന്റെ വാഗ്ദാന ലംഘനങ്ങളും ബംഗ്ലൂരു നഗരം നേരിടുന്ന രൂക്ഷമായ ജലക്ഷാമവും മണ്ഡലത്തിൽ പ്രതിഫലിക്കും. ഇത്തരം വിഷയങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക കോൺഗ്രസിനുണ്ട്. മുസ്ലിം മതമൗലികവാദികളെ പ്രീണിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടും മണ്ഡലത്തിൽ ചർച്ചയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ ഏപ്രിൽ 26നാണ് ബാംഗ്ലൂർ സൗത്ത് പോളിംഗ് ബൂത്തിലേക്ക് പോകുക.

Tags: BJPcongress2024 Lok Sabha ElectionTejasvi Suryabjp mp tejasvi surya
Share1
Tweet
Send
Share

Latest stories from this section

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ;  ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ; ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

Latest News

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies