പാനൂർ; കണ്ണൂരിൽ ഇന്ന് പുലർച്ചെയുണ്ടായ ബോംബ് സ്‌ഫോടനത്തിൽ പരിക്കേറ്റത് സിപിഎം പ്രവർത്തകർക്കെന്ന് വിവരം. പുത്തൂർ മുളിയാത്തോട്ടിൽ ആളൊഴിഞ്ഞ വീടിന്റെ ടെറസിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്.
മുളിയാത്തോട് സ്വദേശി വിനീഷ്, പുത്തൂർ സ്വദേശി ഷെറിൻ എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുവരേയും കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരാളുടെ രണ്ടു കൈപ്പത്തികളും അറ്റുപോയതായാണു വിവരം. 2 പേരെ കോഴിക്കോട് മിംസിലും 2 പേരെ പരിയാരം മെഡി.കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെയാണു സ്‌ഫോടനമുണ്ടായത്. നിർമാണത്തിനിടെ നാടൻ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
വിനീഷ് പാനൂരിലെ പ്രാദേശിക സിപിഎം നേതാവിന്റെ മകനാണ്. പാനൂരിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണിതെന്നാണ് കോൺഗ്രസിന്റേയും ബിജെപിയുടേയും ആരോപണം.
Discussion about this post