തിരുവനന്തപുരം : പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ അച്ഛൻ ജയപ്രകാശ് സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. എന്തുകൊണ്ടാണ് അന്വേഷണ ഫയലുകൾ കൈമാറാൻ ഇത്രയും കാലതാമസം എടുക്കുന്നത് എന്ന് കോടതി ചോദിച്ചു. കാലതാമസം എടുക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്. പ്രത്യേകിച്ച് കുറ്റവാളികൾക്ക് രക്ഷപ്പടാനുള്ള സഹായമായി ഇത് മാറും എന്നും കോടതി ചൂണ്ടിക്കാട്ടി.
സിദ്ധാർത്ഥിന്റെ കൊലപാതക കേസിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം സിബിഐ ഏറ്റെടുക്കാൻ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കണമെന്ന് കോടതി നിർദേശിച്ചു. എത്രയും വേഗം വിജ്ഞാപനം ഇറക്കണമെന്നും ഉത്തരവിൽ പറയുന്നു.
തന്റെ ഹർജി കേരള സർക്കാരിനെതിരെയാണ് എന്ന്് സിദ്ധാർത്ഥിന്റെ അച്ഛൻ പറഞ്ഞു.അതേസമയം സിബിഐ അന്വേഷണം വൈകിപ്പിക്കുകയും അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണ് ചെയതത്. കേന്ദ്ര സർക്കാരിന് എതിരെയല്ല താൻ ഹർജി നൽകിയത്. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് നല്ല പിൻതുണയാണ് ലഭിക്കുന്നത് എന്നും ജയപ്രകാശ് പറഞ്ഞു. ഇത്ര പെട്ടെന്ന് കോടതി വിധി ഉണ്ടായതിൽ തനിക്ക് ആശ്വാസമായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post