കണ്ണൂർ : കണ്ണൂർ പാനൂർ സ്‌ഫോടനത്തിൽ പരിക്കേറ്റവരിൽ ഒരാൾ മരിച്ചു . കൈവേലിക്കൽ സ്വദേശി ഷെറിനാണ് മരിച്ചത് . കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സ്‌ഫോടനത്തിൽ മുഖത്തും കൈയ്ക്കുമായിരുന്നു ഷെറിന് പരിക്കേറ്റിരുന്നത്. മരണപ്പെട്ട ഷെറിൻ പ്രാദേശിക സിപിഎം പ്രവർത്തകനാണെന്നാണ് വിവരം. പുത്തൂർ മുളിയാത്തോട്ടിൽ ആളൊഴിഞ്ഞ വീടിന്റെ ടെറസിലാണ് ബോംബ് സ്ഫോടനമുണ്ടായത്.
പരിക്കേറ്റ മുളിയാത്തോട് സ്വദേശി വിനീഷിന്റെ നിലയും അതീവ ഗുരുതരമാണ്. ഇയാളുടെ രണ്ടു കൈപ്പത്തികളും അറ്റുപോയതായാണ് റിപ്പോർട്ട്
ഇന്നു പുലർച്ചെയാണു സ്ഫോടനമുണ്ടായത്. നിർമാണത്തിനിടെ നാടൻ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് ഉദ്യേഗസ്ഥർ ഉൾപ്പെടെ പരിശോധന നടത്തുകയാണ്. സംഭവത്തിൽ പ്രതിഷേധം കനക്കുകയാണ്.
ബോംബ് നിർമ്മിക്കുന്നുവെന്ന് വിവരം കിട്ടിയിട്ടും പോലീസ് നടപടി എടുത്തില്ലെന്നാണ് കോൺഗ്രസും ബിജെപിയും ആരോപിക്കുന്നത്.
Discussion about this post