കാസർകോട്: നാല് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് മാതാവ് തൂങ്ങി മരിച്ചു. കാസർകോട് ജില്ലയിലെ മുളിയാർ അർളടുക്ക കൊപ്പാളംകൊച്ചിയിൽ ഇന്നലെ വൈകീട്ടാണ് സംഭവം. അർളടുക്കയിലെ ബിന്ദുവിനെ (28) ആണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മറ്റൊരു മകൻ സുരക്ഷിതനാണ്.
ഇടുക്കിയിലാണ് ബിന്ദുവിന്റെ ഭർതൃവീട്. വർഷങ്ങളായി കുടുംബസമേതം കോപ്പാളം കൊച്ചിയിൽ താമസിച്ചു വരികയാണ്. കുടുംബ പ്രശ്‌നമാണ് കാരണമെന്ന് ആദൂർ പോലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Discussion about this post