ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടിയുടെ 44 -ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് പാർട്ടി പ്രവർത്തകർക്ക് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതീയ ജനതാ പാർട്ടി ഇന്ത്യയുടെ ഇഷ്ടപ്പെട്ട പാർട്ടി എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
44 -ാം സ്ഥാപക ദിനത്തിൽ ഇന്ത്യയുടെ ഓരോ ഭാഗങ്ങളിലും പ്രവർത്തിക്കുന്ന തന്റെ എല്ലാ പാർട്ടി പ്രവർത്തകർക്കും ആശംസകൾ നേരുന്നു. പാർട്ടിയെ ഈ നിലയിൽ എത്തിക്കാൻ പ്രയത്നിച്ച പ്രവർത്തകരുടെ പോരാട്ടവീര്യത്തെയും കഠിനാധ്വാനത്തെയും ത്യാഗങ്ങളേയും ബഹുമാനത്തോടെ സ്മരിക്കുന്നു. രാഷ്ട്രമാണ് പരമപ്രധാനം എന്ന മുദ്രാവാക്യവുമായി എല്ലായ്‌പ്പോഴും സേവിക്കുന്ന ഇന്ത്യയുടെ പ്രിയപ്പെട്ട പാർട്ടി ഞങ്ങളാണെന്ന് തനിക്ക് വളരെ ആത്മവിശ്യാസത്തോടെ പറയാൻ കഴിയും
ഞങ്ങളുടെ പ്രവർത്തകരുടെ ശക്തിയിൽ നമ്മുടെ പാർട്ടിക്ക് 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങൾ നിറവേറ്റാൻ സാധിച്ചു.- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
സമൂഹത്തിലെ ദരിദ്രർക്കും അവശത അനുഭവിക്കുന്നവർക്കും വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് അദ്ദേഹം പാർട്ടിയെ അഭിനന്ദിക്കുകയും ചെയ്തു. ജാതീയതയും വർഗീതയും ഇല്ലാതാക്കുന്നതിൽ ബിജെപിയുടെ സംഭാവനങ്ങളെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി . ഞങ്ങളുടെ പദ്ധതികളും നയങ്ങളും പാവപ്പെട്ടവർക്ക് കരുത്ത് നൽകി എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും കൂടുതൽ കാലം ഭരിച്ചിരുന്ന പാർട്ടിയായ കോൺഗ്രസിന്റെ മുഖമുദ്രയായിരുന്നു അഴിമതി, ജാതീയത, വർഗീയത , വോട്ട് ബാങ്ക് രാഷ്ട്രീയം എന്നിവ. ഇതിൽ നിന്നെല്ലാം ഇന്ത്യയെ മോചിപ്പിച്ചത് ഞങ്ങളുടെ പാർട്ടിയാണ്. ലോക്‌സഭാ തിരഞ്ഞടുപ്പിൽ ജനങ്ങളുടെ അനുഗ്രഹം തങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post