വാഷിംഗ്ടൺ : യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ച നിലയിൽ. ഉമ സത്യ സായി ഗഡ്‌ഡെയെയാണ് മരിച്ചത്. ഒഹിയോയിലാണ് സംഭവം. ക്ലീവ്‌ലാൻഡിൽ തുടർപഠനത്തിന് എത്തിയതായിരുന്നു ഉമ.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഉമയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്നും കോൺസുലേറ്റ് വ്യക്തമാക്കി .
യുഎസിൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന പത്താമത്തെ കേസാണിത്. കഴിഞ്ഞ മാസം കഴിഞ്ഞ മാസം കൊൽക്കത്ത സ്വദേശിയും നർത്തകനുമായ അമർനാഥ് ഘോഷ് മിസൗറിയിലെ സെന്റ ലൂയിസിൽ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ആന്ധ്രാ സ്വദേശിയായ വിദ്യാർത്ഥി ബോസ്റ്റൺ സർവകലാശാലയിലും ദൂരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു.
Discussion about this post