കോഴിക്കോട്; പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ പരപ്പനങ്ങാടി ആവിൽ ബീച്ചിൽ കുട്ടിയച്ചന്റെ പുരയ്ക്കൽ ജൈസലിനെ (37) സ്വർണം തട്ടിയെടുത്ത കേസിൽ അറസ്റ്റ് ചെയ്തു.സംഭവത്തിൽ ഇതിനു മുൻപ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തെ ജയിലിൽനിന്ന് ജൈസലിനെ അറസ്റ്റ് ചെയ്തത്. കൊല്ലത്ത് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായി തിരുവനന്തപുരം ജയിലിലെത്തിയത്.
കരിപ്പൂർ പോലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ചിൽ വിമാനത്താവളം കേന്ദ്രീകരിച്ചാണ് സ്വർണം തട്ടിയെടുത്തത്. കരിപ്പൂരിലെത്തിച്ച ജൈസലിനെ തെളിവെടുപ്പ് പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി.
2018ലുണ്ടായ പ്രളയകാലത്ത് സ്വന്തം മുതുകിൽ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാൻ സഹായിച്ച് രക്ഷാപ്രവർത്തനം നടത്തിയാണ് ജൈസൽ ശ്രദ്ധ നേടിയത്. ഇതുവഴി വീടും കാറുമെല്ലാം ലഭിക്കുകയും ചെയ്തിരുന്നു.
Discussion about this post