പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോങ്ങാട് മണ്ഡലത്തിൽ പര്യടനം നടത്തി എൻഡിഎ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ. ശനിയാഴ്ച രാവിലെ മുതൽ ഉച്ചവരെ ആയിരുന്നു പര്യടനം. ശേഷം കരിമ്പാ മണ്ഡലത്തിലും അദ്ദേഹം എത്തി.
രാവിലെ ക്ഷേത്രദർശനത്തോട് കൂടിയായിരുന്നു അദ്ദേഹം പ്രചാരണം ആരംഭിച്ചത്. തിരുമാന്ധാംകുന്ന്, കുന്നപ്പുള്ളിക്കാവ് തുടങ്ങിയ ക്ഷേത്രങ്ങളിൽ അദ്ദേഹം ദർശനം നടത്തി. കിഴക്കഞ്ചേരിക്കാവ്, ചെമ്മിണിക്കാവ് എന്നിവിടങ്ങളിലും ദർശനം നടത്തി.
ക്ഷേത്ര സമീപത്തുള്ള വീടുകളും അദ്ദേഹം സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. പ്രദേശത്തെ പ്രധാന വ്യക്തികളുമായി സംവദിക്കുകയും ചെയ്തു. സ്ഥാനാർത്ഥിക്കൊപ്പം കോങ്ങാട് നിയോജകമണ്ഡലം ബിജെപി നേതാക്കന്മാരും ഉണ്ടായിരുന്നു.
കോങ്ങാട് മണ്ഡലത്തിലെ പ്രചാരണം ഒരു മണിയോടെ പൂർത്തിയാക്കി അദ്ദേഹം കരിമ്പ മണ്ഡലത്തിലെത്തി. ഇടക്കുറുശ്ശി കോളനി, തച്ചമ്പാറ, കാരാക്കുറുശ്ശി എന്നിവിടങ്ങൾ സന്ദർശിച്ചു. കാരാക്കുറുശ്ശി മുതൽ കല്ലടിക്കോട് വരെ റോഡ് നടത്തി. കല്ലടിക്കോട് പറക്കാട് കുടുംബയോഗത്തിൽ പങ്കെടുത്തായിരുന്നു അദ്ദേഹം പര്യടനം അവസാനിപ്പിച്ചത്.
Discussion about this post