തൃശൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പേരിൽ ഗുരുവായൂർ ആനക്കോട്ടയിൽ ആനയൂട്ട് വഴിപാട്. അങ്കമാലി സ്വദേശിനി ശോഭനാ രാമകൃഷ്ണന്റെ വകയാണ് ആനയൂട്ട്. രാഹുൽ ഗാന്ധി എംപി വയനാട് എന്ന പേരിലാണ് വഴിപാട് ശീട്ടാക്കിയത്. 20,000 രൂപയാണ് വഴിപാട് തുക. രാഹുൽ ഗാന്ധിയുടെ എം.പി. സ്ഥാനത്തിന് അയോഗ്യത വന്നപ്പോൾ നേർന്ന വഴിപാടാണ് ശോഭന ഇപ്പോൾ നടത്തിയത്
തന്റെ ഭർത്താവ് നെഹ്‌റു കുടുംബത്തിന്റെ ആരാധകനായിരുന്നുവെന്നും രാജീവിന്റെ വിയോഗത്തിൽ ദു:ഖിതനായി ഭാരത വിലാപം എന്ന പുസ്തകം രചിച്ചിട്ടുണ്ടെന്നും ശോഭന പറഞ്ഞു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ , കൗൺസിലർ സി. എസ്. സൂരജ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഒ.കെ.ആർ. മണികണ്ഠൻ എന്നിവർക്കൊപ്പമാണ് ശോഭന ആനത്താവളത്തിലെത്തി വഴിപാട് നടത്തിയത്.
Discussion about this post