കണ്ണൂർ: ലോക്‌സഭ തിരഞ്ഞെടുപ്പ് അടുക്കവേ പാനൂരിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവാതെ സിപിഎം.സ്‌ഫോടനത്തിൽ മരണപ്പെട്ട മുളിയാത്തോട് കാട്ടിന്റവിട ഷെറിലിന്റെ വീട്ടിലെത്തി സിപിഎം നേതാക്കൾ. ഏരിയ കമ്മറ്റി അംഗം സുധീർ, ലോക്കൽ കമ്മറ്റി അംഗം അശോകൻ എന്നിവരാണ് സന്ദർശനത്തിനെത്തിയത്. സംസ്‌കാര ചടങ്ങിൽ കെപി മോഹനൻ എംഎൽഎയും സജീവമായി പങ്കെടുത്തിരുന്നു.
എന്നാൽ ബോംബ് നിർമ്മാണത്തിനിടെ മരിച്ചയാൾക്കും പരിക്കേറ്റവർക്കും പാർട്ടി ബന്ധമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം പറയുന്നത്.
സി.പി.എമ്മുകാരെ മർദിച്ച കേസിൽ പ്രതികളാണ് മരിച്ച ഷറിലും പരിക്കേറ്റ വിനീഷും എന്ന കച്ചിത്തുരുമ്പിൽ പിടിച്ചാണ് പാർട്ടിയുടെ പ്രതിരോധം മുഴുവൻ. പാനൂർ ഏരിയ സെക്രട്ടറി മുതൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വരെ ഈ വിഷയമാണ് ആവർത്തിക്കുന്നത്.
പാനൂരിൽ സ്‌ഫോടനത്തിലെ പ്രതികളും ടി.പി. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ചിലരുമായി അടുത്ത ബന്ധം പുലർത്തിയവരാണ്. സ്‌ഫോടനസമയത്ത് ഒരു ഡസനോളം പേർ അവിടെയുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നവർ എന്ന നിലക്കാണ് ഇവരെല്ലാം അറിയപ്പെടുന്നത്.
Discussion about this post