റീലുകളിലും വീഡിയോകളിലും നാമെല്ലാം പല ബ്യൂട്ടി ടിപ്‌സും കാണാറുണ്ട്. അതെല്ലാം പരീക്ഷിച്ചുകൊണ്ട് നമ്മൾ മലയാളികളും റീലുകളും ചെയ്യാറുണ്ട്. ഇത്തരത്തിൽ പലരും പറയുന്ന ബ്യൂട്ടി ടിപ്‌സ് ഒരിക്കലെങ്കിലും പരീക്ഷിച്ച് നോക്കുന്നവരാണ് എല്ലാവരും. ചർമസംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും വേണ്ടി ചെയ്യുന്ന വിദ്യകളിൽ ചിലതെല്ലാം പാളിപ്പോകാറുണ്ടെങ്കിലും പലതും നമുക്ക് ഏെറ ഗുണം ചെയ്യാറുണ്ട്.
പാളിപ്പോകാതെ നമ്മുടെ ചർമ സംരക്ഷണത്തിന് പരീക്ഷിക്കാവുന്ന ചില കൊറിയൻ ബ്യൂട്ടി ടിപ്‌സ് പരിചയപ്പെടാം…
ആരോഗ്യപ്രദമായ ഭക്ഷണരീതി
കടൽപായൽ, ഗ്രീൻ ടീ, കിംച്ചി( കാബേജ്, കൊറിയൻ റാഡിഷ്, സ്പ്രിംഗ് ഒണിയൻ എന്നിങ്ങനെയുള്ള പച്ചക്കറികൾ അടങ്ങിയ കൊറിയൻ വിഭവം) എന്നിവയുൾപ്പെട്ട ഇവരുടെ ഭക്ഷണരീതി ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഇത് സ്ട്രസ് ഇല്ലാതാക്കാനും നമ്മുടെ ചർമം യുവത്വമുള്ളതാക്കാനാനും സഹായിക്കുന്നു.
സൂര്യന്റെ അൾട്ര വയലറ്റ് രശ്മിയിൽ നിന്നുള്ള സംരക്ഷണം
സൂര്യന്റെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കൊറിയക്കാർക്ക് അറിയാം. അകാല വാർദ്ധക്യം തടയുന്നതിനും ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും എല്ലാ ദിവസവും സൺസ്‌ക്രീൻ പ്രയോഗിക്കുന്നു.
നിത്യേനെയുള്ള വ്യായാമം
ശാരീരിക വ്യായാമത്തിന് ഏറെ പ്രധാന്യം കൊടുക്കുന്നവരാണ് കൊറിയക്കാർ. തായ്ക്വോണ്ടോ പോലെയുള്ള ആയോധന കലകൾ, കെ-പോപ്പ് ഡാൻസ് വർക്കൗട്ടുകൾ പോലെയുള്ള ആധുനിക ഫിറ്റ്നസ് ട്രെൻഡുകൾ എന്നിവ കൊണ്ട് അവർ തങ്ങളുടെ യുവത്വം നിലനിർത്തുന്നു.
ആസ്വദിച്ചുള്ള ഭക്ഷണം കഴിക്കൽ
വളരെ ആസ്വദിച്ചാണ് കൊറിയക്കാർ ഭക്ഷണം കഴിക്കുക. അമിതമായി അവർ ഭക്ഷണം കഴിക്കാറില്ല. ഈ ഭഷണരീതിയും അവരുടെ ആരോഗ്യവും ചർമ്മവും പരിപോഷിപ്പിക്കുന്നു.
ധാരാളം വെള്ളം കുടിക്കുന്നു
യുവത്വമുള്ള ചർമം നിലനിർത്തുന്നതിനായി ഇവർ പിന്തുടരുന്ന മറ്റൊരു കാര്യം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ഇത് ചർമത്തിനും ആരോഗ്യത്തിനും ഒരുപോലെ ഫലപ്രദമാണ്. ബാർലി ചായ, ഗ്രീൻ ടീ എന്നിവയെല്ലാം ഇവർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.
കൃത്യമായ ഉറക്കം
ഉറക്കത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് കൊറിയക്കാർ. കൃത്യമായ സമയത്ത് കൃത്യമായ അളവിലുള്ള ഉറക്കം അവരുടെ ചർമത്തെയും ആരോഗ്യത്തെയും നിലനിർത്തുന്നു.
Discussion about this post