തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഇനിയും കൂടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിലാണ് താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. കൊല്ലം, പാലക്കാട് ജില്ലകളിലാണ് താപനില മുന്നറിയിപ്പ് പുറെപ്പടുവിച്ചിരിക്കുന്നത്.
പാലക്കാട് 41 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് 40 ഡിഗ്രി, തൃശൂരിൽ 39 ഡിഗ്രിയും ചുട് രേഖപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് ആണ് ചൂട് രേഖപ്പെടുത്തിയത്.
Discussion about this post