ഇടുക്കി: പള്ളികളിൽ വിവാദ ‘കേരള സ്‌റ്റോറി’ പ്രദർശിപ്പിച്ച് ഇടുക്കി അതിരൂപത. 10,11,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് വിശ്വാസോത്സവത്തിന്റെ ഭാഗമായി ‘കേരള സ്‌റ്റോറി’ പ്രദർശിപ്പിച്ചത്. നാലാം തീയതിയാണ് സിനിമ പ്രദർശിപ്പിച്ചത്.
ഇത്തവണ വിശ്വാസോത്സവ പുസ്തകത്തിന്റെ വിഷയം ‘പ്രണയം’ എന്നായിരുന്നു. കുട്ടികളിലും യുവതീയുവാക്കളിലും ബോധവൽക്കണം ഉയർത്താനായാണ് സിനിമ പ്രദർശിപ്പിക്കുന്നതെന്ന് രൂപതയെ പ്രതിനിധീകരിച്ച് ഫാ. ജിൻസ് കാരക്കാട്ട് പറഞ്ഞു.
ക്ലാസിലെ ഒരു വിഷയം പ്രണയമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിനിമ കണ്ട് വിലയിരുത്താൻ കുട്ടികളോട് ആവശ്യപ്പെട്ടതാണ്. നിരവധി കുട്ടികൾ പ്രണയക്കുരുക്കിൽ പെടുന്നുണ്ട്. അതിനാലാണ് വിഷയം എടുത്തത്. ഇതിനെ കുറിച്ചുള്ള ബോധവൽക്കരണവും നൽകിയിട്ടുണ്ട്. സിനിമയിലെ പ്രമേയം പ്രണയം ആയതുകൊണ്ടാണ് ബോധവൽക്കരണത്തിന് എടുത്തതെന്നും ഫാ. ജിൻസ് കാരക്കാട്ട് വ്യക്തമാക്കി.
Discussion about this post