തൊടുപുഴ: പള്ളികളിൽ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിച്ച് ഇടുക്കി രൂപത.ഏപ്രിൽ നാലിന് വിശ്വാസോത്സവത്തിന്റെ ഭാഗമായി രൂപതയിലെ പത്തുമുതൽ പ്‌ളസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായാണ് സിനിമാപ്രദർശനം നടത്തിയത്. സൺഡേ സ്‌കൂൾ വിദ്യാർത്ഥികളുടെ പഠന പ്രവർത്തനത്തിന്റെ ഭാഗമായാണ് കേരള സ്റ്റോറി പ്രദർശിപ്പിച്ചത്. പള്ളികളിലെ ഇന്റൻസീവ് കോഴ്സിന്റെ ഭാഗമായായിരുന്നു വിവാദ ചിത്രത്തിന്റെ പ്രദർശനം.
പ്രണയത്തെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് സിനിമ പ്രദർശിപ്പിച്ചതെന്നാണ് വിശദീകരണം.
കേരളത്തിൽ ഇപ്പോഴും ലൗ ജിഹാദ് നിലനിൽക്കുന്നുണ്ടെന്നും നിരവധി കുട്ടികൾ പ്രണയക്കുരുക്കിൽ അകപ്പെടുന്നതിനാലാണ് വിഷയം എടുത്തതെന്നും ഇടുക്കി രൂപതയെ പ്രതിനിധീകരിച്ച് ഫാ. ജിൻസ് കാരക്കാട്ട് പറഞ്ഞു. ഇത്തവണത്തെ വിശ്വാസോത്സവ പുസ്തകത്തിന്റെ വിഷയം ‘പ്രണയം’ എന്നതായിരുന്നു. കുട്ടികളിലും യുവതീയുവാക്കളിലും ബോധവത്കരണത്തിന്റെ ഭാഗമായി സിനിമ പ്രദർശിപ്പിക്കുകയും ചർച്ച ചെയ്യുകയുമായിരുന്നുവെന്നും ഫാദർ പറയുന്നു.
Discussion about this post