റായ്പൂർ : പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . രാജ്യത്ത് അഴിമതിക്കാരെ വച്ച് പുലർത്താൻ താൻ സമ്മതിക്കില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയാണ് തന്റെ കുടുംബം . എന്റെ രാജ്യത്തെയും കുടുംബത്തെയും കൊള്ളയടിക്കാൻ താൻ സമ്മതിക്കില്ല എന്ന് പ്രധാനമന്ത്രി പറഞ്ഞു. തനിക്ക് എത്ര ഭീഷണികൾ ഉണ്ടായാലും താൻ അഴിമതിക്കാരെ വളരാൻ സമ്മതിക്കില്ല. അഴിമതിക്കാർ ജയിലിൽ തന്നെ പോകും . ഇതാണ് മോദിയുടെ ഉറപ്പ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യത്തിന് ശേഷം , രാജ്യം കൊള്ളയടിക്കാനുള്ള ലൈസൻസ് ഉണ്ടെന്ന് കോൺഗ്രസ് കരുതി . എന്നാൽ 2014 ൽ മോദിസർക്കാർ വന്നതിന് ശേഷം കോൺഗ്രസിന്റെ കൊള്ള ലൈസൻസ് റദ്ദാക്കി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങൾ മോദിക്ക് അവസരം തന്നതിനാലാണ് തനിക്ക് കോൺഗ്രസിന്റെ ലൈസൻസ് റദ്ദാക്കാൻ സാധിച്ചത്. രാജ്യത്തെ കൊള്ളയിൽ നിന്ന് രക്ഷിക്കാനാണ് താൻ പ്രവർത്തിക്കുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു.
പാവപ്പെട്ടവരുടെ ക്ഷേമത്തിനാണ് തങ്ങളുടെ ഗവൺമെന്റ് പ്രവർത്തിക്കുന്നത്. ഇതിന് തന്നെയാണ് മുൻഗണനയും നൽകുന്നത്. എന്നാൽ കോൺഗ്രസ് ഒരിക്കലും ദരിദ്രരെ ശ്രദ്ധിച്ചില്ല. അവരുടെ പ്രശ്‌നങ്ങൾ ഒന്നു തന്നെ അവർ മനസ്സിലാക്കിയില്ല. എന്നാൽ മോദി എപ്പോഴും പാവപ്പെട്ടവർക്കായാണ് പ്രവർത്തിക്കുന്നത്. താൻ പാവപ്പെട്ടവന്റെ മകനാണ് . തനിക്ക് അത് മനസ്സിലാക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയിലൂടെ, സാധാരണക്കാരന്റെ ആഗ്രഹങ്ങളുമായും സ്വപ്നങ്ങളുമായും, രാജ്യ വികസനത്തിന്റെ കാഴ്ചപ്പാടുമായും തങ്ങൾക്ക് ഒരു ബന്ധവുമില്ല എന്ന് തെളിയിച്ചിരിക്കുകയാണ് കോൺഗ്രസ് . ഇന്നത്തെ കോൺഗ്രസ് ചിന്തകൾ പഴയ മുസ്ലീം ലീഗിന്റെയും ഇടതുപക്ഷത്തിന്റെയും ചിന്തകളെ പ്രതിഫലിപ്പിക്കുന്നു. ഇത്തരമൊരു കോൺഗ്രസിന് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല എന്നും മോദി ആരോപിച്ചിരുന്നു.
Discussion about this post