ന്യൂഡൽഹി: ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഹാക്കർമാർ ചോർത്തിയ സംഭവത്തിൽ പ്രതികരിച്ച് ബോട്ട്. വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരത്തിന്റെ സുരക്ഷയ്ക്കാണ് കമ്പനി മുൻഗണന നൽകുന്നതെന്നും ബോട്ട് കമ്പനി വക്താവ് അറിയിച്ചു.
75 ലക്ഷം വരുന്ന ബോട്ട് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പേര്, മേൽവിലാസം,ഇ മെയിൽ ഐഡി, ഫോൺനമ്പർ, കസ്റ്റമർ ഐഡി എന്നീ വിവരങ്ങളാണ് ഇന്റർനെറ്റിൽ ലഭ്യമായത്.
ഇതിന് പിന്നാലെ ഷോപ്പിഫൈയ്ഗ് എന്ന് പേരുള്ള ഹാക്കർ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ട് വന്നിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയതിന്റെ തെളിവുകൾ ഹാക്കർ പുറത്തുവിട്ടിരുന്നു. ഈ വിവരങ്ങൾ ഡാർക്ക് വെബ്ബിലൂടെ വിൽക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
Discussion about this post