തിരുവനന്തപുരം : അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കിയുള്ള പ്രമേയം പാസാക്കി ഹൈക്കോടതി. ഹൈക്കോർട്ട് ഫുൾ കോർട്ടാണ് പ്രമേയം പാസാക്കിയത്. കനത്ത ചൂടിനെ തുടർന്നാണ് ഹൈക്കോടതി കറുത്ത ഗൗൺ ഒഴിവാക്കിയത്. അഭിഭാഷക അസോസിയേഷന്റെ് ആവശ്യപ്രകാരമാണ് ഹൈക്കോടതി ഇത്തരം ആവശ്യം പരിഗണിച്ചത്.
ജില്ലാ കോടതികളിൽ വെള്ള ഷർട്ടും പാന്റും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം. സമാനമായരീതിയിൽ ഹൈക്കോടതിയിലും അഭിഭാഷകർക്ക് കറുത്ത ഗൗൺ നിർബന്ധമില്ലെന്നും ഫുൾ കോർട്ട് ചേർന്ന് പാസാക്കിയ പ്രമേയത്തിൽ പറയുന്നു. മെയ് 31 വരെ ഇതു തുടരും .
അതേസമയം സംസ്ഥാനത്ത് ദിവസം തോറും ചൂട് കൂടുകയാണ്. കേരളത്തിൽ പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. 44 ഡിഗ്രിക്ക് മുകളിലാണ് പാലക്കാട്ടെ വിവിധ പ്രദേശങ്ങളിലെ താപനില. കൊല്ലം ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസുമാണ്.
Discussion about this post