മുംബൈ : ഐ.പി.എല്‍ സീസണ് എട്ടില്‍ യുവരാജ് സിങ് ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിനായി കളിക്കും. 16 കോടി രൂപക്കാണ് യുവരാജിനെ ഡല്‍ഹി ടീം സ്വന്തമാക്കിയത്. വെറും രണ്ട് കോടിയായിരുന്നു യുവരാജിനുള്ള അടിസ്ഥാന ലേലത്തുക.ലോകകപ്പ് ടീമില്‍ ഇടംനേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാന നിമിഷം
യുവരാജ് തഴയപ്പെടുകയായിരുന്നു. എന്നാല്‍ ലോകകപ്പ് ടീമിലുള്ള ഒരു താരത്തിനും ലഭിക്കാത്ത പ്രതിഫലമാണ് യുവരാജിന് ഐപിഎല്ലില്‍ ലഭിച്ചിരിക്കുന്നത്.
യുവരാജ് ഉള്‍പ്പടെ 343 താരങ്ങള്‍ക്ക് വേണ്ടിയാണ് ബംഗളുരുവില്‍ താരലേലം പുരോഗമിക്കുന്നത്.ശ്രീലങ്കന്‍ നായകന് ഏഞ്ചലോ മാത്യൂസിനെയും ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് കരസ്ഥമാക്കി. 7.50 കോടി രൂപക്കാണ് താര ലേലത്തില്‍ മാത്യൂസിനു മേല്‍ ഡല്‍ഹി അവകാശവാദം ഉറപ്പിച്ചത്.ദിനേഷ് കാര്‍ത്തികിനെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ടീം പത്തരക്കോടി രൂപയ്ക്കും സ്വന്തമാക്കി. മുരളി വിജയിയെ മൂന്നു കോടിക്ക് കിംഗ്സ് ഇലവനും കെവിന് പീറ്റേഴ്സണെ രണ്ടു കോടി രൂപയ്ക്ക് സണ്‍റൈസേഴ്സും വാങ്ങി. ലേലത്തില്‍ മലയാളി താരം പ്രശാന്തിനെ പത്ത് ലക്ഷം രൂപയ്ക്ക് ഹൈദരാബാദ് ടീം സ്വന്തമാക്കി.
Discussion about this post