കണ്ണൂർ: ചെമ്പേരിയിൽ സൈക്കിളിൽ നിന്നും വീണ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. വെണ്ണായപ്പിള്ളിയിൽ സ്വദേശിയായ ജോബിറ്റ് (14) ആ്ണ് മരിച്ചത്. വൈകീട്ടോടെയായിരുന്നു സംഭവം.
സൈക്കിളിൽ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം തെറ്റി റോഡിൽ തലയടിച്ച് വീഴുകയായിരുന്നു. ഉടനെ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജു- ജാൻസി ദമ്പതികളുടെ മകനാണ് ജോബിറ്റ്. മൃതദേഹം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post