പാലക്കാട്: മലമ്പുഴയിൽ പരിക്കേറ്റ് അവശനിലയിലായ കാട്ടാനയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. വിദഗ്ധ സംഘം ആനയെ ഇന്നും പരിശോധിക്കും. ചികിത്സ നൽകുന്ന സ്ഥലത്തേക്ക് മറ്റ് ആനകൾ എത്തുന്നത് തിരിച്ചടിയാകുന്നുണ്ട്.
ആന്തരിക അവയവങ്ങളുടെ പരിക്ക് സാരമുള്ളതാണെന്നാണ് കണ്ടെത്തല്‍. ആനയുടെ കാലിന്റെ കുഴ തെറ്റിയതാകാമെന്ന് ആണ് നിഗമനം. സംരക്ഷണ കേന്ദ്രത്തിലേക്ക് ആനയെ ഇതുവരെ മാറ്റാൻ കഴിഞ്ഞില്ല.
വനത്തിൽ താത്ക്കാലിക സൗകര്യമൊരുക്കിയാണ് ആനയെ നിരീക്ഷിക്കുന്നത്. ഇന്നലെ ആന എഴുന്നേൽക്കാൻ ശ്രമിച്ചിരുന്നു.
Discussion about this post