അഹമ്മദാബാദ്: പത്തു ദിവസത്തിനകം തന്നെയും പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാക്കളെയും ജയില്‍ മോചിതനാക്കണമെന്ന്് ഗുജറാത്ത് സര്‍ക്കാരിന് അന്ത്യശാസനവുമായി ഹര്‍ദിക്ക് പട്ടേല്‍ . പട്ടേല്‍ സമുദായത്തിന് സംവരണം നല്‍കുകയും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ഇല്ലെങ്കില്‍ തീവ്രമായ സമരത്തിലേക്ക് പട്ടേല്‍ സമുദായം കടക്കുമെന്നും അതിന്റെ പ്രത്യാഘാതം കടുത്തതായിരിക്കുമെന്നും ഹര്‍ദിക്ക് പട്ടേല്‍ വ്യക്തമാക്കി.
സര്‍ക്കാരുമായി ഒത്തുതീര്‍പ്പു വ്യവസ്ഥകളിലെത്താന് തങ്ങള്‍ ശ്രമിക്കുന്നുണ്ട്. അതൊരിക്കലും സമുദായത്തിന്റെ താത്പര്യങ്ങള്‍ ബലികഴിക്കുന്നതായിരിക്കില്ല. ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുകയെന്നതാണ് പരിഹാരമാര്‍ഗം. ലജ്പൂര്‍ ജയിലില്‍ നിന്നും അയച്ച കത്തിലാണ് സര്‍ക്കാരിന് ഹര്‍ദിക്ക് മുന്നറിയിപ്പ നല്‍കിയത്.
ജനുവരി 30 നുള്ളില്‍ താനടക്കമുള്ള നേതാക്കളെ കേസുകള്‍ പിന്‍വലിച്ച് ജയിലില്‍ നിന്നും മോചിപ്പിക്കണം. അതിന് ഗുജറാത്ത് സര്‍ക്കാര്‍ തയ്യാറല്ലെങ്കില്‍ അതിന്റെ ആഘാതവും സഹിക്കേണ്ടി വരുമെന്നാണ് ഹര്‍ദിക്കിന്റെ മുന്നറിയിപ്പ്്.
Discussion about this post