തിരുവനന്തപുരം: നാളെ മുതൽ പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും. പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചതോടെയാണ് പിവിആറിൽ സിനിമകൾ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനയത്. വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.
പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.
ഡിജിറ്റല്‍ കണ്ടന്റ് സംവിധാനം വഴി മലയാള സിനിമാ നിര്‍മാതാക്കള്‍ മാസ്റ്ററിംഗ് യൂണിറ്റ് തുടങ്ങിയതോടെയാണ് പിവിആറിൽ മലയാള സിനിമകൾ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടില്‍ പിവിആർ എത്തിയത്.
Discussion about this post