പത്തനംതിട്ട: പിതൃനിന്ദ നടത്തിയെന്ന പരാമർശത്തിൽ കോൺഗ്രസ് നേതാവ് എംഎം ഹസന് മറുപടിയുമായി ബിജെപി നേതാവും പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയുമായ അനിൽ കെ ആന്റണി. സംസ്‌കാരമില്ലാത്ത വാക്കുകളാണ് ഹസന്റേതെന്ന് അനിൽ പറഞ്ഞു. കാലഹരണപ്പെട്ട നേതാവ് എന്ന് താൻ പറഞ്ഞത് ഹസനെപോലുള്ള നേതാക്കളെ ഉദ്ദേശിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
80 വയസ്സ് കഴിഞ്ഞിട്ടും കെപിസിസിയുടെ വർക്കിംഗ് പ്രസിഡന്റ് എംഎം ഹസനാണ്. കാലഹരണപ്പെട്ട നേതാവെന്ന് താൻ പറഞ്ഞത് ഹസനെ പോലെയുള്ള നേതാക്കളെ ഉദ്ദേശിച്ചാണ്. ഹസൻറേത് സംസ്‌കാരമില്ലാത്ത വാക്കുകളാണ്. അതിന് വേറെ മറുപടിയില്ലെന്നും അനിൽ പറഞ്ഞു.
വ്യക്തിഹത്യ ചെയ്യുന്നവരെ വെറുതെ വിടാൻ പോകുന്നില്ല. നിയമപരമായി തന്നെ നേരിടും. ഇത് കാത്തിരുന്ന് കാണാം. കർമ്മം പോലെ കാര്യങ്ങൾ വന്നോളും. പ്രകാശ് ജാവദേക്കറേയും നന്ദകുമാർ കബളിപ്പിച്ചുണ്ടാകും. ജാവദേക്കറുമായി ഇക്കാര്യം സംസാരിക്കാൻ സമയം കിട്ടിയിട്ടില്ലെന്നും അനിൽ കൂട്ടിച്ചേർത്തു.
Discussion about this post