എറണാകുളം: പെരിയാർ നീന്തിക്കടന്ന് അഞ്ച് വയസുകാരൻ. എൽകെജി വിദ്യാർത്ഥിയായ അയാൻ അഹമ്മദ് ആണ് പെരിയാർ നദിയെ കീഴടക്കിയത്. വെറും 50 മിനിറ്റുകൊണ്ടാണ് അയാൻ 780 മീറ്റർ ദൂരം ഈ അഞ്ച് വയസുകാരൻ നീന്തിക്കടന്നത്. ആലുവയിലെ നീന്തൽ പരിശീലന കൂട്ടായ്മയാണ് അയാന് പരിശീലനം കൊടുത്തത്.
മുങ്ങിമരണങ്ങൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് നീന്തൽ പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നത്. ആലുവ മണ്ഡപം കടവിൽ നിന്നും ദേശം കടവിലേക്കാണ് അയാൻ നീന്തി കയറിയത്. വെറും മൂന്ന് മാസം കൊണ്ടാണ് ഈ കൊച്ചുമിടുക്കൻ നീന്തൽ പരിശീലിച്ചത്.
ആലുവ കീഴ്മാട് സ്വദേശിയായ നിയാസ് നാസറിന്റെയും ജുനിതയുടെയും മകനാണ് അയാൻ. നീന്തൽ ക്ലബ്ബിലെ പരിശീലകനായ സജിയാണ് അയാനെ നീന്തൽ അഭ്യസിപ്പിച്ചത്. വെറും മൂന്ന് മാസം കൊണ്ട് അഞ്ച് വയസുകാരന് നീന്തൽ പഠിക്കാമെങ്കിൽ ആർക്കും നീന്തൽ പഠിക്കാമെന്ന് സജി പറയുന്നു. 15 വർഷത്തിനുള്ളിൽ 9500 പേരാണ് ഇവിടെ നീന്തൽ അഭ്യസിച്ചിട്ടുള്ളത്.













Discussion about this post