പാലക്കാട് : പാലക്കാട് നെല്ലിയാമ്പതിയിൽ റോഡരികിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. നെല്ലിയാമ്പതി കൂനം പാലത്തിനു സമീപമുള്ള ജനവാസ മേഖലയോട് ചേർന്നാണ് പുലിയെ ചത്തനിലയിൽ കണ്ടെത്തിയത്. വാഹനമിടിച്ചാണ് പുലി ചത്തതെന്നാണ് പ്രാഥമിക നിഗമനം.
നെല്ലിയാമ്പതിയിലെ മണലാരു എസ്റ്റേറ്റ് റോഡിലാണ് പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. തേയില തോട്ടത്തിലെ തൊഴിലാളികളുടെ വീടുകൾക്ക് സമീപമുള്ള റോഡ് ആണ് ഇത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെ പ്രദേശത്ത് പാൽ വില്പന നടത്തുന്ന ആളാണ് റോഡരികിൽ പുലിയുടെ ജഡം കണ്ടെത്തിയത്. തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഒരു കൈ ഒടിഞ്ഞ നിലയിലാണ് പുലിയുടെ ജഡം കണ്ടെത്തിയിട്ടുള്ളത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മരണകാരണം വ്യക്തമാകുമെന്ന് വനം വകുപ്പ് അറിയിച്ചു. റോഡ് കുറുകെ കടക്കുന്നതിനിടയിൽ വാഹനം ഇടിച്ചത് ആയിരിക്കാം എന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.
Discussion about this post