തിരുവനന്തപുരം : നടക്കില്ലെന്ന് കരുതിയ പല കാര്യങ്ങളും നടപ്പിലാക്കി കാണിച്ച സർക്കാരാണ് നരേന്ദ്രമോദി സർക്കാർ എന്ന് നടി ശോഭന. തിരുവനന്തപുരം കാട്ടാക്കടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശോഭന. പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കാൻ കഴിയുന്ന സ്ഥാനാർത്ഥികളാണ് കേരളത്തിലുള്ള എൻഡിഎ സ്ഥാനാർത്ഥികൾ എന്നും ശോഭന അഭിപ്രായപ്പെട്ടു.
കേരളത്തിന് ആവശ്യമായ എല്ലാ നേട്ടങ്ങളും ലഭിക്കാനായി എൻഡിഎ സ്ഥാനാർത്ഥികൾ ലോക്സഭയിൽ എത്തേണ്ടത് ആവശ്യമാണെന്നും ശോഭന വ്യക്തമാക്കി. കേരളത്തിൽ ഇപ്പോൾ മസ്തിഷ്ക ചോർച്ചയാണ് നടക്കുന്നത്. മികച്ച വിദ്യാഭ്യാസം ഉള്ളവരായിട്ടും കേരളത്തിലെ യുവജനങ്ങൾ ജോലി തേടി വിദേശത്ത് പോകേണ്ട അവസ്ഥയാണുള്ളത് എന്നും ശോഭന സൂചിപ്പിച്ചു.
വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ അയക്കുന്ന പണംകൊണ്ടാണ് കേരളം മുന്നോട്ടുപോകുന്നത്. വർഷങ്ങളായി കേരളത്തിൽ ഇതുതന്നെയാണ് തുടരുന്നത്. കേരളത്തിന് എല്ലാ നേട്ടങ്ങളും ലഭിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. കേരളത്തിന്റെ വികസനം യാഥാർത്ഥ്യമാക്കാൻ കഴിയുന്ന മികച്ച സ്ഥാനാർത്ഥികളെയാണ് ബിജെപി അവതരിപ്പിച്ചിട്ടുള്ളത്. കേരളത്തിൽ വലിയ മാറ്റം കൊണ്ടുവരാനായി ജനങ്ങൾ ഉചിതമായ തീരുമാനം എടുക്കേണ്ടതുണ്ടെന്നും ശോഭന വ്യക്തമാക്കി.
Discussion about this post