Tuesday, September 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Special

ശ്രീരാമ നവമി ; അറിയാം പ്രാധാന്യവും മാഹാത്മ്യവും ; നവമിക്ക് ശ്രീരാമനെ ഭജിക്കേണ്ടത് ഇപ്രകാരം

by Brave India Desk
Apr 16, 2024, 07:38 pm IST
in Temple, Special, Article
Share on FacebookTweetWhatsAppTelegram

ശ്രീവിഷ്ണുവിൻ്റെ ഏഴാമത്തെ അവതാരമായ ശ്രീരാമൻ്റെ ജന്മദിവസമാണ് ശ്രീരാമനവമിയായി ആഘോഷിക്കുന്നത്. ചൈത്ര മാസത്തിലെ വെളുത്ത പക്ഷത്തിലെ നവമി ദിവസത്തെയാണ് ശ്രീരാമനവമി എന്നു പറയുന്നത്. ഇക്കൊല്ലം ശ്രീരാമനവമി ഏപ്രിൽ 17-നാണ്.

സമൂഹത്തിലെ മിക്ക ജനങ്ങൾക്കും ചെറുപ്പത്തിൽ വായിച്ചതും കേട്ടിട്ടുള്ളതുമായ വിവരങ്ങളിൽ നിന്നായിരിക്കും ദേവീ-ദേവന്മാരെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നത്. ഇങ്ങനെ കിട്ടുന്ന അല്പമായ വിവരം കാരണം ഈശ്വരവിശ്വാസവും അവരിൽ കുറവായിരിക്കും. ദേവീ-ദേവന്മാരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിഞ്ഞിരുന്നാൽ ഭഗവാനിൽ കൂടുതൽ വിശ്വാസം ഉണ്ടാകുകയും ഈ വിശ്വാസം പിന്നീട് ദൃഢമാകുകയും ദേവതോപാസനയും സാധനയും നല്ല രീതിയിൽ നടക്കുകയും ചെയ്യും.

Stories you may like

മധുരം വിളമ്പി അറുപതിലേക്ക് ; കൊച്ചിയുടെ ആഘോഷങ്ങളിൽ രുചി നിറച്ച ബേക്കറി ബി

‘യമദൂതാ ഭയാനകാ….മരണമടുത്തെന്ന് ഓർമ്മിക്കും; ഗരുഡപുരാണത്തിൽ പറയുന്നത് അത്ഭുതകരം…

ശ്രീരാമനും ശ്രീകൃഷ്ണനും ഭാരതീയരുടെ ആരാധ്യദൈവങ്ങളാണ്. ഈ രണ്ടു അവതാരങ്ങൾക്കും ഹിന്ദുക്കളുടെ മനസ്സിൽ പ്രത്യേക സ്ഥാനമുണ്ട്. ശ്രീരാമ പ്രഭു ഒരു ആദർശ പുത്രനും, ആദർശ രാജാവും, ആദർശ സഹോദരനും, ആദർശ ഭർത്താവും, ആദർശ സുഹൃത്തും ആദർശ ശത്രുവും ആയിരുന്നു. അതുകൊണ്ട് ശ്രീരാമനെ എല്ലാ അർഥത്തിലും ആദർശമായി കരുതുന്നു. അതുപോലെ തന്നെയായിരുന്നു രാമരാജ്യവും. ഈ ലേഖനത്തിലൂടെ നമുക്ക് ശ്രീരാമനവമി ഉത്സവത്തിനു പിന്നിലുള്ള ചരിത്രം, മഹത്ത്വം, ഉത്സവം ആഘോഷിക്കുന്ന രീതി, ശ്രീരാമന്റെ ഉപാസന, രാമനാമത്തിന്റെ മഹത്ത്വം എന്നിവ മനസ്സിലാക്കാം.

ശ്രീരാമൻ്റെ സവിശേഷതകൾ

പേര് : രാമൻ എന്ന പേര് രാമജന്മത്തിനു മുമ്പ് തന്നെ പ്രചാരത്തിലുണ്ടായിരുന്നു. രാമൻ എന്നാൽ ’സ്വയം ആനന്ദത്തിൽ രമിച്ചിരിക്കുകയും മറ്റുള്ളവരെ ആനന്ദത്തിൽ രമിപ്പിക്കുകയും ചെയ്യുന്നവൻ’ എന്നാണ്. ദുഷ്ടനായ രാവണനെ വധിച്ച് ലങ്കയെ ജയിച്ചതിനുശേഷം, അതായത് സ്വന്തം ദൈവത്വം ലോകത്തിനു മുന്പിൽ പ്രകടിപ്പിച്ചതിനുശേഷം എല്ലാവരും രാമനെ ‘ശ്രീരാമൻ’ എന്നു വിളിച്ചു തുടങ്ങി.

എല്ലാ രീതിയിലും ആദർശപരായണൻ :

ആദർശ പുത്രൻ : ശ്രീരാമൻ അച്ഛനമ്മമാരുടെ ആജ്ഞ പാലിച്ചിരുന്നു; എന്നാൽ വേണ്ട സമയത്ത് അവരെ ഉപദേശിക്കുകയും ചെയ്തിരുന്നു.

ആദർശ സഹോദരൻ : ഇന്നും സഹോദരന്മാർ തമ്മിലുള്ള സ്നേഹത്തിൻ്റെ മകുടോദാഹരണമായി രാമലക്ഷ്മണന്മാരുടെ പേര് തന്നെ ഉപയോഗിക്കുന്നു.

ആദർശ ഭർത്താവ് : ശ്രീരാമൻ ഏകപത്നീവ്രതനായിരുന്നു. (അക്കാലത്ത് രാജാക്കന്മാർ ഒന്നിലധികം വിവാഹങ്ങൾ കഴിക്കുന്ന പതിവുണ്ടായിരുന്നു.)

ആദർശ സുഹൃത്ത് : സുഗ്രീവൻ, വിഭീഷണൻ തുടങ്ങിയ സുഹൃത്തുക്കളെ വിഷമാവസരങ്ങളിൽ ശ്രീരാമൻ സഹായിച്ചിരുന്നു.

ആദർശ രാജാവ് :  ധർമശാസ്ത്രങ്ങളിൽ പറഞ്ഞിരിക്കുന്നതു പോലെ ഒരു രാജാവ് പാലിക്കേണ്ട ധർമങ്ങളെല്ലാം തന്നെ ശ്രീരാമൻ പാലിച്ചിരുന്നു.

ആദർശ ശത്രു : രാവണൻ്റെ മരണശേഷം വിഭീഷണൻ രാവണൻ്റെ അന്തിമസംസ്കാരം ചെയ്യാൻ വിസമ്മതിച്ചപ്പോൾ ശ്രീരാമൻ വിഭീഷണനോട് പറഞ്ഞു, ‘മരണത്തോടുകൂടി എല്ലാ വൈരാഗ്യവും തീരുന്നു. നീ രാവണൻ്റെ അന്തിമ ക്രിയകൾ ചെയ്യുന്നില്ലെങ്കിൽ ഞാൻ തന്നെ അത് ചെയ്യും.’

ധർമപാലകൻ : ശ്രീരാമൻ ധർമത്തിൻ്റെ എല്ലാ മര്യാദകളും പാലിച്ചിരുന്നതിനാൽ ശ്രീരാമനെ ‘മര്യാദാപുരുഷോത്തമൻ’ എന്നു വിളിക്കുന്നു. അതോടൊപ്പം തന്നെ ശ്രീരാമൻ ‘ഏകവചനിയും’ (അതായത് ശ്രീരാമൻ ഒരു കാര്യം ഒരു തവണ പറഞ്ഞാൽ മതി, അത് സത്യം തന്നെ ആയിരിക്കും) ‘ഒരേയൊരു അമ്പ് ഉപയോഗിച്ചിരുന്നവനും’ (അതായത് ശ്രീരാമൻ്റെ ഒറ്റ അമ്പ് തന്നെ ലക്ഷ്യം ഭേദിക്കുമായിരുന്നതിനാൽ രണ്ടാമത് അമ്പ് എയ്യേണ്ട ആവശ്യമില്ലായിരുന്നു.
ശ്രീരാമൻ്റെ ഓരോ പ്രവൃത്തികളും മറ്റുള്ളവർക്കു മാതൃകയായിരുന്നു. ധർമത്തെ അടിസ്ഥാനമാക്കി ജീവിക്കുന്നതിലൂടെ നമുക്ക് മോക്ഷം എങ്ങനെ നേടാം, എന്നത് ശ്രീരാമൻ നമ്മളെ പഠിപ്പിച്ചു.

ശ്രീരാമനവമി

ശ്രീവിഷ്ണുവിൻ്റെ ഏഴാമത്തെ അവതാരമായ ശ്രീരാമൻ്റെ ജന്മ ദിവസമാണ് ശ്രീരാമനവമിയായി അഘോഷിക്കുന്നത്. ചൈത്ര ശുദ്ധ നവമിയെ ശ്രീരാമനവമി എന്നു പറയുന്നു. എല്ലാ ശ്രീരാമ ക്ഷേത്രങ്ങളിലും ചൈത്ര മാസത്തിലെ വെളുത്ത പക്ഷത്തിലെ പ്രഥമ മുതൽ (അതായത് യുഗാദി ദിവസം മുതൽ) നവമി വരെ ഈ ഉത്സവം ആഘോഷിക്കുന്നു.

ശ്രീരാമനവമിയുടെ ആധ്യാത്മിക മഹത്ത്വം

ഏതെങ്കിലും ദേവതയുടെ അല്ലെങ്കിൽ അവതാരത്തിൻ്റെ ജയന്തി ദിനത്തിൽ ആ ദേവതയുടെ തത്ത്വം ഭൂമിയിൽ കൂടുതൽ പ്രവർത്തനക്ഷമമാണ്. ശ്രീരാമനവമിക്ക് ശ്രീരാമതത്ത്വം ഭൂമിയിൽ മറ്റു ദിവസങ്ങളെ അപേക്ഷിച്ച് 1000 മടങ്ങ് കൂടുതൽ പ്രവർത്തനക്ഷമമാണ്. ഈ ദിവസം ശ്രീരാമ ജയ രാമ ജയ ജയ രാമ, എന്ന നാമജപം എത്രകണ്ട് ജപിക്കാൻ കഴിയുന്നുവോ, അത്രയും ജപിക്കുക. ഇതു മൂലം നമുക്ക് ശ്രീരാമതത്ത്വത്തിൻ്റെ കൂടുതൽ ഗുണം ലഭിക്കുകയും, ആധ്യാത്മിക അനുഭൂതികളും ഉണ്ടാകാനും ഇടയുണ്ട്.
ശ്രീരാമൻ്റെ ഒരു നാമം വിഷ്ണുസഹസ്രനാമത്തിനു തുല്യമാണ്, എന്ന് രാമനാമത്തെ സാക്ഷാത് ശിവൻ സ്തുതിച്ചിട്ടുണ്ട്. നാമജപം ഭക്തിഭാവത്തോടെ ചെയ്താലാണ് അത് ഭഗവാൻ വരെ എത്തുക. അതുകാരണം ജപിക്കുമ്പോൾ ഭഗവാൻ്റെ രൂപം മനസ്സിൽ കാണുക. ശ്രീരാമൻ്റെ പാദങ്ങളിൽ വന്ദനം ചെയ്യുക. നാമം ജപിക്കുമ്പോൾ ഭഗവാൻ്റെ പാദങ്ങളിൽ പൂക്കൾ അർപ്പിക്കുക, മുതലായ ഭാവത്തോടെ നമുക്ക് നാമം ജപിക്കാം.

ശ്രീരാമനവമി ആഘോഷിക്കുന്ന വിധം

ചൈത്ര ശുദ്ധ നവമിയെ ശ്രീരാമനവമി എന്നു പറയുന്നു. ശ്രീരാമൻ്റെ ജന്മദിനത്തിന് ശ്രീരാമനവമി ആഘോഷിക്കുന്നു. പുണർതം നക്ഷത്രമായ ഈ ദിനത്തിലാണ്, മധ്യാഹ്ന കാലത്ത്, കർക്കടക രാശിയിൽ സൂര്യാദി അഞ്ച് ഗ്രഹങ്ങളുള്ള സമയത്ത് ശ്രീരാമൻ അയോധ്യയിൽ ജനിച്ചത്. യുഗാദി ദിവസം മുതൽ അടുത്ത 9 ദിവസങ്ങൾ വരെ ശ്രീരാമനവമി ആഘോഷിക്കുന്നു. രാമായണ പാരായണം, കീർത്തനങ്ങൾ, ശ്രീരാമ വിഗ്രഹത്തിൻ്റെ അലങ്കാരം എന്നീ രീതിയിൽ ഈ ഉത്സവം ആഘോഷിക്കുന്നു. നവമി ദിനം ഉച്ചയ്ക്ക് രാമജന്മകീർത്തനങ്ങൾ പാടുന്നു.
ശ്രീരാമനവമി ദിവസം ശ്രീരാമൻ്റെ വ്രതവും നോൽക്കുന്ന പതിവുണ്ട്. സർവ വ്രതങ്ങളും നോൽക്കുന്നതു കൊണ്ടുള്ള ഫലം ഈ ഒരു വ്രതം നോൽക്കുന്നത് കൊണ്ട് ലഭിക്കുന്നു. അതപോലെ എല്ലാ പാപങ്ങളും ഇല്ലാതാകുകയും അവസാനം ഉത്തമ ലോകം പ്രാപിക്കുകയും ചെയ്യുന്നു.

ശ്രീരാമപൂജ ചെയ്യുമ്പോൾ ശദ്ധ്രിക്കേണ്ട കാര്യങ്ങൾ :

ശ്രീരാമനവമി ദിവസം ഉച്ചയ്ക്കു 12 മണിക്ക് വീട്ടിൽ ശ്രീരാമൻ്റെ ചിത്രം വച്ച് പൂജിക്കാം. പൂജ ഇപ്രകാരം ചെയ്യുക.

ചന്ദനം ചാർത്തുക : ആദ്യം ഭഗവാന് മോതിരവിരൽ കൊണ്ട് ചന്ദനം തൊടിയിക്കുക. വലതു കൈയിലെ പെരുവിരലും മോതിരവിരലും കൂട്ടി പിടിച്ച് ഓരോ നുള്ള് മഞ്ഞൾപ്പൊടിയും കുങ്കുമവും ഭഗവാൻ്റെ പാദങ്ങളിൽ അർപ്പിക്കുക. പെരുവിരലും മോതിരവിരലും കൂട്ടി പിടിക്കുമ്പോൾ തയ്യാറാകുന്ന മുദ്ര നമ്മുടെ ഹൃദയത്ത് സ്ഥിതി ചെയ്യുന്ന അനാഹത ചക്രത്തെ ഉത്തേജിതമാക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ ഭക്തി ഭാവം വേഗത്തിൽ അനുഭവിക്കുവാൻ കഴിയും.
പൂക്കൾ അർപ്പിക്കുക : ശ്രീരാമന് ചെമ്പകം, മുല്ല, പിച്ചി മുതലായ പൂക്കൾ അർപ്പിക്കുക. ഈ പൂക്കളിലൂടെ ശ്രീരാമതത്ത്വം കൂടുതലായി ആകർഷിക്കപ്പെടുന്നതു കാരണമാണ് നാം ഇവ പൂജയിൽ അർപ്പിക്കുന്നത്. പൂക്കൾ നാലോ നാലിന്റെ ഗുണിതങ്ങളിലോ അർപ്പിക്കുക.
ചന്ദനത്തിരി ഉഴിയുക : പിച്ചി, മുല്ല, ചെന്പകം, ചന്ദനം, രാമച്ചം എന്നീ സുഗന്ധങ്ങളിലേക്ക് ശ്രീരാമതത്ത്വം ആർഷിക്കപ്പെടുന്നു. അതുകൊണ്ട് സാധിക്കുമെങ്കിൽ ശ്രീരാമനവമി പൂജയ്ക്ക് ഈ സുഗന്ധങ്ങളുള്ള ചന്ദനത്തിരികൾ ഉപയോഗിക്കുക. ഘടികാര സൂചിയുടെ ദിശയിൽ (clockwise direction) മുന്നു തവണ ചന്ദനത്തിരികൊണ്ട് ഭഗവാനെ ഉഴിയുക.
പ്രദക്ഷിണം : ശ്രീരാമൻ ബ്രഹ്മചര്യാശമ്രം, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥാശമ്രം, സന്ന്യാസാശമ്രം എന്നിങ്ങനെ നാല് ആശമ്രങ്ങളിലെ കർത്തവ്യങ്ങളും മാതൃകാപരമായ രീതിയിൽ വഹിച്ചതിനാൽ ശ്രീരാമൻ്റെ ക്ഷേത്രത്തിൽ പോകുമ്പോൾ ഭഗവാന് നാലോ നാലിൻ്റെ ഗുണിതങ്ങളിലോ പ്രദക്ഷിണം വയ്ക്കുന്നു. ഓരോ പ്രദക്ഷിണത്തിനു ശേഷവും ഭഗവാനെ നമസ്കരിക്കുക.
നാം ഭഗവാൻ്റെ ഉപാസന എത്ര ഭാവത്തോടെ ചെയ്യുന്ന അത്രയും നമുക്ക് അതിൻ്റെ ഗുണം ലഭിക്കും.

ശ്രീരാമൻ്റെ നാമജപത്തിൻ്റെ ആന്തരാർഥം

ശ്രീരാമ ജയ രാമ ജയ ജയ രാമ : ശ്രീരാമൻ്റെ ഈ നാമം വളരെ പ്രസിദ്ധമാണ്. ഈ മന്ത്രത്തിലെ വാക്കുകളുടെ അർഥം താഴെ പറയും പ്രകാരമാണ്.
ശ്രീരാമ : ശ്രീരാമനെ ആവാഹിക്കുന്നു.
ജയ രാമ : ഇത് സ്തുതിവാചകമാണ്.
ജയ ജയ രാമ :*ഇത് ’നമഃ’ പോലെ ശരണാഗതിയുടെ ദർശകമാണ്.

രാമരാജ്യം

ആദർശ രാമരാജ്യം ഇപ്രകാരമായിരുന്നു !
ശ്രീരാമൻ്റെ ഭരണകാലത്ത്, അതായത് ത്രേതായുഗത്തിൽ ശ്രീരാമൻ മാത്രമല്ല, രാജ്യത്തിലെ എല്ലാവരും നല്ലവരായിരുന്നു. അതിനാൽ അദ്ദേഹത്തിൻ്റെ ഭരണകാലത്ത് രാജ്യത്ത് ഒരൊറ്റ പരാതി പോലും ഇല്ലായിരുന്നു.
പ്രജകളുടെ ജീവിതം ശാന്തവും സന്തുഷ്ടവും സുഖസമൃദ്ധവുമായിരുന്നു.
കുറ്റകൃത്യങ്ങൾ, അഴിമതി, രോഗങ്ങൾ എന്നിവയ്ക്ക് സ്ഥാനമില്ലായിരുന്നു.
പ്രകൃതി ദുരന്തങ്ങളെ ക്ഷണിച്ചു വരുത്താത്ത ഒരു കാലഘട്ടമായിരുന്നു അത്.
രാമരാജ്യത്തിലെ പ്രജകൾ ധർമിഷ്ഠരായിരുന്നു. അതിനാലാണ് അവർക്ക് ശ്രീരാമനെ പോലുള്ള സാത്ത്വികനായ ഭരണാധികാരിയെ ലഭിച്ചതും ആദർശമായ രാമരാജ്യം (ഈശ്വര രാജ്യം) അനുഭവിക്കാൻ സാധിച്ചതും.

അന്നത്തെ രാമരാജ്യം ഇന്ന് സഫലീകരിക്കാൻ നാം എന്തു ചെയ്യണം?

എല്ലാവരും ധർമിഷ്ഠരാകുക, സാധന (ഈശ്വരോപാസന) ചെയ്യുക !
ധർമിഷ്ഠരും, ഈശ്വരഭക്തിയുള്ളതും, സാധകരുമായ വരും തലമുറയെ വാർത്തെടുക്കുക!

ശ്രീരാമനവമി ദിവസം ചെയ്യേണ്ട  പ്രാർഥന : ഹേ ശ്രീരാമാ, ഇന്ന് മറ്റു ദിവസങ്ങളെ അപേക്ഷിച്ച് 1000 മടങ്ങ് കൂടുതൽ പ്രവർത്തനക്ഷമമായ അങ്ങയുടെ തത്ത്വത്തിൻ്റെ പരമാവധി ഗുണം എനിക്ക് നൽകണേ.

ശ്രീരാമനോട് ചെയ്യേണ്ട മറ്റു ചില പ്രാർഥനകൾ –
’ശ്രീരാമ ഭഗവാനേ, അങ്ങയുടെ മാതൃകാപരമായ ജീവിതം പോലെ എൻ്റെയും ജീവിതം മാതൃകാപരമാക്കുവാൻ എന്നെ സഹായിച്ചാലും’.
ഭഗവാനേ, അങ്ങയെ പോലെ എന്നെയും ഒരു മാതൃക പൌരൻ ആക്കിയാലും.
ധർമപാലകനായ ശ്രീരാമാ, നിത്യവും ധർമാചരണം ചെയ്യാൻ എന്നെ സഹായിക്കണേ.
രാമരാജ്യം സ്ഥാപിച്ച ശ്രീരാമ ഭഗവാനെ, ഈശ്വര രാജ്യ സംസ്ഥാപനത്തിൻ്റെ മഹത്കാര്യത്തിലുള്ള എല്ലാ തടസ്സങ്ങളും മാറി ’ഈശ്വര രാജ്യം’ വേഗത്തിൽ സ്ഥാപിക്കപ്പെടട്ടെ.

– ശ്രീ. നന്ദകുമാർ കൈമൾ, ഹിന്ദു ജനജാഗൃതി സമിതി
സമ്പർക്കത്തിന് : 8848601801

Tags: shri ramsrirama navamiramayana
Share1TweetSendShare

Latest stories from this section

എന്തായിരുന്നു രാമായണ രചനയുടെ പശ്ചാത്തലം?ഓരോ ശ്ലോകവും ഒരു മുത്തുപോലെ!

എന്തായിരുന്നു രാമായണ രചനയുടെ പശ്ചാത്തലം?ഓരോ ശ്ലോകവും ഒരു മുത്തുപോലെ!

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

സുഹൃത്ത് എങ്ങനെയാവണം എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് മഹാവിഷ്ണു ;കൊട്ടിയൂരിലെ  ആലിംഗന പുഷ്പാഞ്ജലി

സുഹൃത്ത് എങ്ങനെയാവണം എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് മഹാവിഷ്ണു ;കൊട്ടിയൂരിലെ  ആലിംഗന പുഷ്പാഞ്ജലി

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies