ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്ലിയെ പുകഴ്ത്തി ഓസീസ് മുന്‍ പേസ് ബോളര്‍ ബ്രെറ്റ് ലീ. കോഹ്ലി ഒരു ഇതിഹാസമാണെന്ന് പറഞ്ഞ ലീ, ക്രിക്കറ്റ് സൂപ്പര്‍ താരം സച്ചിന് തെന്‍ഡുല്‍ക്കറിന്റെ തേജസ് ഒരു പരിധിവരെ കോഹ്ലിയിലുമുണ്ടെന്നും അഭിപ്രായപ്പെട്ടു.
കോഹ്ലിയെ നമിക്കണം. അദ്ദേഹമൊരു ഇതിഹാസമാണ്. മാസ്മരിക ഫോമിലാണ് കോഹ്ലിയുടെ കളി. ഇങ്ങനെ കളിക്കുന്ന കോഹ്ലിക്കെതിരെ ബോളര്‍മാര്‍ എവിടെ പന്തെറിയാനാണ്? പണ്ട് സച്ചിന് കളിക്കുന്ന സമയത്തുള്ള അവസ്ഥയാണ് ബോളര്‍മാരുടേത്. സച്ചിനിലുണ്ടായിരുന്ന അതേ തേജസ് കോഹ്ലിയിലുമുണ്ട് – ലീ അഭിപ്രായപ്പെട്ടു.
ഓസ്ട്രേലിയയ്ക്കെതിരായ തുടര്‍ച്ചയായ നാലാം ഏകദിനത്തിലും ഇന്ത്യ തോല്‍വി വഴങ്ങിയെങ്കിലും രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയുമുള്‍പ്പെടെ നാല് മല്‍സരങ്ങളില്‍നിന്ന് 373 റണ്‍സ് നേടിയ കോഹ്ലിയുടെ പ്രകടനം വേറിട്ടുനില്‍ക്കുന്നതാണ്. ആദ്യ ഏകദിനത്തില്‍ 91 റണ്‍സിന് പുറത്തായ ഇന്നിങ്സും ഇതില്‍ ഉള്‍പ്പെടുന്നു
85 പന്തില്‍ നിന്നാണ് കോഹ്ലി പരമ്പരയിലെ തന്റെ രണ്ടാം സെഞ്ചുറി നേടിയത്. ഏകദിനത്തില്‍ കോഹ്ലിയുടെ 25ാം സെഞ്ചുറിയുമാണിത്. 11 ഫോറും ഒരു സിക്സും ഉള്‍പ്പെട്ടതാണ് കോഹ്ലിയുടെ ഇന്നിങ്സ്. പരമ്പരയിലെ റണ്‍വേട്ടക്കാരുടെ പട്ടികയിലും കോഹ്ലി മുന്നിലെത്തി.
Discussion about this post