കനത്ത ചൂട് കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ കേരളത്തിലെ ജനങ്ങൾക്ക്. ഈ അവസ്ഥയിൽ ഫാനും എസിയും ഒന്നുമില്ലാതെ ഉറങ്ങാൻ പറ്റില്ലെന്നത് ഉറപ്പായ കാര്യമാണ്. എന്നാൽ, രാത്രി മുഴുവൻ എസി ഇട്ടു ഉറങ്ങിയാൽ ചില ആരോഗ്യ പ്രശ്‌നങ്ങളും നമ്മെ ബാധിക്കാൻ സാധ്യതയുണ്ട്. അത്തരത്തിൽ എസിയുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ എന്തൊക്കെയെന്ന് നോക്കാം…
രാത്രി മുഴുവൻ എസി ഓൺ ആക്കി ഉറങ്ങുന്നവർക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. ആസ്മ, അലർജി പോലെയുള്ള അസുഖങ്ങൾ ഉള്ളവർക്ക് ഈ ബുദ്ധിമുട്ടുകൾ കൂടുതലാവാൻ സാധ്യതയുണ്ട്. ഇതുമൂലം ചുമ, ശ്വാസം മുട്ടൽ, നെഞ്ചിൽ അസ്വസ്തത, ശ്വാസതടസം എന്നീ ലക്ഷണങ്ങൾക്ക് കാരണമാകും. അതിനാൽ തന്നെ ഈ പ്രശ്‌നങ്ങളെ തടയാൻ എസിയുടെ താപനില മിതമായ രീതിയിലേക്ക് ക്രമീകരിച്ചുകൊണ്ട് ഉറങ്ങാൻ കിടക്കാൻ ശ്രദ്ധിക്കണം. ഉറങ്ങുന്നതിന് മുനപ് എസി ഓൺ ആക്കിയതിന് ശേഷം, റൂം തണുക്കുമ്പോൾ എസി ഓഫാക്കി കിടന്നുറങ്ങുന്നതും നല്ലതാണ്.
എസി ഓൺ ആക്കി കിടന്നുറങ്ങുന്നത് ചർമ്മത്തിലെ ഈർപ്പത്തിന്റെ അളവ് കുറയുമാൻ കാരണമാകുന്നു. ഇതുമൂലം ചിലരിൽ ചർമ്മവും കണ്ണുകളും വരണ്ടതാകും. എസി ഉൽപ്പാദിപ്പിക്കുന്ന തണുത്ത വായു ചർമ്മത്തിൽ നിന്നും ഈർപ്പം വലിച്ചെടുക്കുന്നതിനാൽ, ഇത് ശരീരത്തിൽ വരൾച്ച, ചൊറിച്ചിൽ എന്നിവയ്ക്ക് കാരണമാകും. ഇതിനെ തടയാനുള്ള ഒരു മാർഗം, ഉറങ്ങുന്നതിന് മുൻപ് ചർമ്മത്തിൽ മോയ്‌സ്ചറൈസർ പുരട്ടുക. കണ്ണുകൾക്ക് ആവശ്യാനുസരണം ജലാംശം നൽകാൻ ലൂബ്രിക്കേറ്റിംഗ് എൈ ഡ്രോപ്പുകൾ ഉപയോഗിക്കുന്നത് നല്ലതാണ്.
എസി ഓൺ ആക്കി കിടന്നുറങ്ങുന്നത് ചിലരിൽ പേശികൾ കഠിനമാകാനും സന്ധി വേദനയ്ക്കും കാരണമാകും. ശരീരം തണുത്ത താപനിലയിൽ കൂടുതൽ നേരം നിൽക്കുന്നത് പേശികൾ ചുരുങ്ങാനും മുറുക്കാനും ഇടയാക്കും.
എസി ഉള്ള മുറിയിൽ ഏറെ നേരം ചിലവഴിക്കുന്നവരിൽ രോഗപ്രതിരോധ ശേഷി കുറയാൻ സാധ്യതയുണ്ട്. ഇത് വൈറൽ, ബാക്ടീരിയ അണുബാധകൾക്ക് ഇടയാക്കും.
Discussion about this post