തിരുവനന്തപുരം: തലസ്ഥാനത്ത് ഏഴുവയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം.അടിവയറ്റിൽ ചട്ടുകം കൊണ്ട് പൊള്ളിച്ചെന്നും ഫാനിൽ കെട്ടിത്തൂക്കിയെന്നുമാണ് പരാതി. പച്ച മുളക് തീറ്റിച്ചുവെന്നും കുട്ടി പറഞ്ഞു. അച്ഛൻ അടിച്ചിട്ടും അമ്മ തടഞ്ഞില്ലെന്ന് ഏഴുവയസുകാരൻ വീഡിയോയിൽ പറയുന്നു. രണ്ടാനച്ഛനായ ആറ്റുകാൽ സ്വദേശി അനുവിനെ പോലീസ് പിടികൂടി.
ഒരുവർഷമായി രണ്ടാനച്ഛൻ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നാണ് പറയുന്നത്. ചിരിച്ചതിനും നോട്ടെഴുതാൻ വൈകി എന്നൊക്കെ പറഞ്ഞുമാണ് മർദ്ദനമെന്നാണ് പരാതി. രണ്ടാനച്ഛൻറെ വീട്ടുകാരാണ് കുട്ടിയുടെ ശരീരത്തിലെ പാടുകൾ ആദ്യം കണ്ടത്. അമ്മക്ക് അസുഖമായതിനെ തുടർന്നാണ് കുട്ടി ഈ വീട്ടിലേക്ക് രണ്ട് ദിവസം മുമ്പ് പോയിരുന്നത്. ഈ വീട്ടുകാരാണ് വീഡിയോ ചിത്രീകരിച്ചത്. പിന്നാലെ പോലീസിലും പരാതി നൽകുകയായിരുന്നു.
കുട്ടിയുടെ അമ്മ അഞ്ജനയെയും ചോദ്യം ചെയ്യുകയാണ്. അജ്ഞനയെ ആദ്യ ഭർത്താവ് ഉപേക്ഷിച്ച് പോയതാണ്.
Discussion about this post