കാസർകോട് : 92 വയസുകാരിയുടെ വോട്ട് സിപിഎം നേതാവ് രേഖപ്പെടുത്തിയതായി പരാതി. കാസർകോട് മണ്ഡലം കല്യാശേരി പാറക്കടവിലാണ് സംഭവം. ദേവി എന്ന 92 വയസുകാരിയുടെ വോട്ടാണ് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേഷൻ രേഖപ്പെടുത്തിയത്. വീട്ടിൽ തന്നെ വോട്ട് ചെയ്യുന്നതിനിടെയായിരുന്നു സംഭവം.
ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ പോളിംഗ് ഉദ്യേഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചു. സ്‌പെഷ്യൽ പോളിംഗ് ഓഫീസർ, പോളിംഗ് അസിസ്റ്റന്റ് മൈക്രോ ഒബ്‌സർവർ, സ്‌പെഷ്യൽ പോലീസ് ഓഫീസർ, വീഡിയോഗ്രാഫർ എന്നിവരെ സസ്‌പെൻഡ് ചെയ്തു. കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയനാണ് ഇവർക്കെതിരെ നടപടി എടുത്തത്.
കൂടാതെ കൂടുതൽ അന്വേഷണത്തിന് വകുപ്പ് തല നടപടിക്കും ശുപാർശ ചെയ്തിട്ടുണ്ട്. നിയമ വിരുദ്ധമായി പ്രവർത്തിച്ച വ്യക്തിക്കും തിരഞ്ഞെടുപ്പ് സംഘത്തിനുമെതിരെ ക്രിമിനൽ നടപടികൾ എടുക്കുന്നതിനായി കണ്ണപുരം പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട് .
Discussion about this post