പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നാണ് പറയപ്പെടുന്നത്. പ്രണയത്തിന് ഒന്നും ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഓസ്‌ട്രേലിയയിലെ ഒരു പ്രണയിതാക്കൾ. എസ്റ്റോണിയ സ്വദേശിയായ മാർട്ട് സോസൺ ആണ് കാമുകൻ. 48 വയസ്സുള്ള ഇദ്ദേഹത്തിന്റെ കാമുകി എൽഫ്രിഡ് റിറ്റിന് വയസ്സ് 104 ആണ്. കഴിഞ്ഞ 11 വർഷമായി ഇരുവരും പ്രണയത്തിലാണത്രേ.
ഇത് മാത്രമല്ല ഈ പ്രണയകഥയിലെ ട്വിസ്റ്റ്. മാർട്ടിന്റെ മുത്തശ്ശന്റെ രണ്ടാം ഭാര്യയാണ് എൽഫ്രിഡ്. മുത്തശ്ശന്റെ മരണശേഷമാണ് എൽഫ്രിഡുമായി താൻ അടുത്തതെന്നും 2013 മുതൽ തങ്ങൾ പ്രണയത്തിലാണെന്നുമാണ് അഭിഭാഷകൻ കൂടിയായ മാർട്ട് പറയുന്നത്. 2022 വരെ ഇവർ ഒന്നിച്ചാണ് കഴിഞ്ഞിരുന്നത്. അതിന് ശേഷം എൽഫ്രിഡിനെ നഴ്സിംഗ് ഹോമിലേക്ക് മാറ്റുകയായിരുന്നു. ഇവർ തമ്മിൽ പ്രായത്തിൽ 55 വയസ്സിന്റെ വ്യത്യാസമുണ്ട്. എന്നാൽ അതൊന്നും തങ്ങളുടെ പ്രണയത്തിന് ഒരു തടസ്സമല്ലെന്നാണ് മാർട്ട് പറയുന്നത്.
സൗഹൃദത്തിൽ ആരംഭിച്ച് പ്രണയത്തിൽ അവസാനിക്കുകയായിരുന്നു ഇരുവരുടെയും ബന്ധം. ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കാനുള്ള ശ്രമത്തിലായിരുന്നു മാർട്ട്. എന്നാൽ ഇദ്ദേഹത്തിന്റെ വിസയ്ക്കായുള്ള അപേക്ഷ അധികൃതർ തള്ളി. എൽഫ്രിഡുമായുള്ള ബന്ധത്തെപ്പറ്റിയുള്ള അധികൃതരുടെ സംശയങ്ങളാണ് വിസ അനുമതി നിഷേധിക്കാൻ കാരണമെന്നാണ് പറയപ്പെടുന്നത്.
Discussion about this post