ന്യൂഡൽഹി :ഡോക്ടറെ കാണുന്നതിന് അനുമതി തേടി മദ്യനയക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാൾ വീണ്ടും കോടതിയിലേക്ക്. ദിവസവും 15 മിനിറ്റ് നേരം വീഡിയോ കോൺഫറൻസിലൂടെ ഡോക്ടറെ സമീപിക്കാൻ ആണ് അനുമതി തേടിയിരിക്കുന്നത്. തന്റെ ഷുഗർ ലെവലിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെജ്രിവാൾ വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.
ഫെബ്രുവരി 1 മുതൽ ഇൻസുലിൻ എടുക്കുന്നില്ലെന്നും അത് നിർത്തിയെന്നും ഹർജിയിൽ പറയുന്നു. ഇൻസുലിൻ നൽകാൻ ജയിൽ അധികൃതർക്ക് നിർദേശം നൽക്കണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
തീഹാർ ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്രിവാളിന് വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാനായി കോടതി അനുമതി നൽകിയിരുന്നു. കെജ്രിവാൾ ജാമ്യത്തിനായി പ്രമേഹം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചത്. ഇതിനായി കെജ്രിവാൾ വീട്ടിൽ നിന്നും കൊടുത്തു വിടുന്ന മാമ്പഴവും വാഴപ്പഴവും മധുര പലഹാരങ്ങളും കഴിക്കുന്നുണ്ടെന്നും ഇ ഡി വ്യക്തമാക്കി.
Discussion about this post