തിരുവനന്തപുരം : ആധാർ കാർഡിലെ വിവരങ്ങളും ഫോട്ടോകളും മാറ്റാൻ പല രീതിയിലാണ് ഫീസ് വാങ്ങുന്നത്. ഇത് എങ്ങനെയാണ് ഫീസ് നൽക്കേണ്ടത് എന്ന് പലവർക്കും ഇപ്പോഴും അറിയില്ല. ഡെമോഗ്രാഫിക് അപ്ഡേറ്റ്, ബയോമെട്രിക് അപ്ഡേറ്റ് എന്നിവയ്ക്ക് അനുസരിച്ച് ഫീസ് ഘടന വ്യത്യാസപ്പെടുന്നു.
വിരലടയാളം മാറ്റാനോ കണ്ണ് സ്‌കാൻ ചെയ്യാനോ 100 രൂപയാണ് ഫീസ്. പേര്, ജന്മദിനം, വിലാസം എന്നിവ മാറ്റുന്നതിന് 50 രൂപയാണ് . ഇത് രണ്ടും ഒരുമിച്ച് മാറ്റണമെങ്കിൽ 150 രൂപ അടയ്‌ക്കേണ്ടിവരും. 30 രൂപ ഫീസ് അടച്ചാൽ വ്യക്തികൾക്ക് അവരുടെ ഇ-ആധാർ കാർഡിന്റെ അച്ചടിച്ച പതിപ്പ് ലഭിക്കും. ആദ്യമായി ആധാറിനായി രജിസ്റ്റർ ചെയ്യുകയാണെങ്കിൽ, നിരക്കുകളൊന്നും ബാധകമല്ല. മാത്രമല്ല, അഞ്ചിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി ബയോമെട്രിക് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നത് സൗജന്യമാണ്. കൂടാതെ പത്ത് വർഷത്തിലൊരിക്കലെങ്കിലും ആധാർ അപ്‌ഡേറ്റ് ചെയ്യാൻ യുയുഐഡിഐ നിർദേശിച്ചിട്ടുണ്ട്.
ഓൺലൈനായി ആധാർ പുതുക്കാനുള്ള സേവനം സൗജന്യമാണ്. മാർച്ച് 14 വരെ ആയിരുന്നു നേരത്തെ സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി. എന്നാൽ ഇപ്പോൾ സൗജന്യ ഓൺലൈൻ ഡോക്യുമെന്റ് അപ്ലോഡ് സൗകര്യം യുഐഡിഎഐ ജൂൺ 14 വരെ നീട്ടി.
Discussion about this post