മലയാളികളുടെ പ്രിയ താരമാണ് ആസിഫ് അലി. ഇപ്പോൾസോഷ്യൽമീഡിയയിൽ ഹിറ്റാകുന്നത് ആസിഫ് അലിയുടെ വീഡിയോ ആണ്. സ്പെഷ്യൽ ഫുഡ് കോംബോയാണ് താരം പങ്കുവച്ചിരിക്കുന്നത്. കപ്പലണ്ടിയും ചെറുപഴവും ഒന്നിച്ച് കഴിച്ചാൽ പിന്നെ ഡെസേർട്ടിന്റെ ആവശ്യമില്ലെന്നാണ് താരം പറയുന്നത്. പ്രമുഖ ഫുഡ് ബ്ലോഗറായ മൃണാൾ ആണ് ആസിഫ് അലിയുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത് .
ആദ്യം തന്നെ കപ്പലണ്ടി മിഠായി വായിലേക്ക് ഇടുക. പിന്നീട് അത് കടിച്ച് പൊട്ടിക്കുക. പിന്നാലെ ഒരു പഴവും കഴിക്കണം. രണ്ടും കൂടി ചേരുമ്പോൾ പായസത്തിന്റെ രുചി നമുക്ക് ലഭിക്കും . നല്ലൊരു ഊണിനു ശേഷം ഡെസേർട്ടിന് പകരം കഴിക്കാൻ പറ്റിയ കോംബിനേഷനാണ്.- എന്നാണ് ആസിഫ് അലി വീഡിയോയിൽ പറയുന്നത്.
മലയാള സിനിമയിൽ ഈ കോംബിനേഷൻ കൊണ്ടുവന്നത് ആസിഫ് അലിയാണെന്നാണ് സംവിധായകൻ ജീത്തു ജോസഫിന്റെ വാക്കുകൾ. വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുകൾ കുറിക്കുന്നത്. അതിൽ ഓരോത്തരുടെയും ഇഷ്ട കോംബിനേഷനും കമന്റ് ചെയ്യുന്നവരുമുണ്ട്. ബോംബെ മിക്സചറും ഞാലിപ്പൂവനും നല്ല കോംബിനേഷനാണ് ,ഹൈഡ് ആൻഡ് സീക് ബിസ്‌കറ്റും പഴവും നല്ലതാണ് എന്നിങ്ങനെയാണ് കമന്റുകൾ.
Discussion about this post