തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ കുരുക്ക് മുറുകുന്നു. ഈയാഴ്ച തന്നെ കടുത്ത നീക്കമുണ്ടാവുമെന്നാണ് വിവരം. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ വീണാവിജയനെ ചോദ്യം ചെയ്യുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തീയതി നിശ്ചയിച്ച് ചോദ്യം ചെയ്യലിനുളള സമൻസ് ഉടൻ അയക്കുമെന്നാണ് സൂചന. വീണാ വിജയനും അവരുടെ ഉടമസ്ഥതയിലുളള എക്‌സാ ലോജിക്ക് സോഫ്ട് വെയർ സ്ഥാപനത്തിനും പണം നൽകിയത് സംബന്ധിച്ച് സിഎം ആർ എൽ, എം. ഡി അടക്കമുളളവരിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്.
നടന്നത് കളളപ്പണ ഇടപാടാണ് എന്ന് തെളിയിക്കാൻ പറ്റിയ രേഖകളും തെളിവുകളും ഉണ്ടോയെന്നാണ് നിലവിൽ അന്വേഷണ സംഘം വിലയിരുത്തുന്നത്.
കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. നിലവിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കൂടുതൽ പേരെ വിളിപ്പിക്കുന്നത്. സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി135 കോടിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
ഇഡിക്കെതിരെ ശശിധരൻ കർത്തയും 3 ജീവനക്കാരും നൽകിയ ഹർജി ഹൈക്കോടതി അവധിക്കാലത്തിനു ശേഷമേ പരിഗണിക്കുള്ളു. കോടതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഹർജി മാറ്റി വച്ചത്.
Discussion about this post