ബംഗളൂരു: കർണാടകയെ ഞെട്ടിച്ച ലൗജിഹാദ് കൊലപാതക കേസിൽ പ്രതിഷേധം ഇരമ്പുന്നതിനിടെ മാപ്പപേക്ഷയുമായി പ്രതിയുടെ മാതാവ്. എന്റെ മകന്റെ പേരിൽ, ഞാൻ കർണാടകയിലെ എല്ലാ ജനങ്ങളോടും ക്ഷമ ചോദിക്കുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളോടും ഞാൻ ക്ഷമ ചോദിക്കുന്നു. അവളും എന്റെ മകളെപ്പോലെയാണ്. ഞാനിവിടെ വേർതിരിവില്ല. അവർ എങ്ങനെ ദുഃഖിക്കുന്നുണ്ടെന്ന് എനിക്കറിയാം. .എന്റെ മകൻ ചെയ്തത് തെറ്റാണ്, അത് തെറ്റാണ്,’ ഫയാസിന്റെ അമ്മ മുംതാസ് പറഞ്ഞു.
കോൺഗ്രസ് കൗൺസിലറായ നിരഞ്ജൻ ഹിരമേത്തിന്റെ മകളായ നേഹയെയാണ് ഫയാസ് ഖോണ്ടുനായിക്കെന്നയാൾ കോളോജ് ക്യാമ്പസിലെത്തി കൊലപ്പെടുത്തിയത്.
സംഭവത്തിൽ ലൗജിഹാദ് ആരോപിച്ച് പിതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ നിരജ്ഞൻ ഹിരേമത്ത് രംഗത്തെത്തിയിരുന്നു. തന്റെ മകളെ ഫയാസ് ലൗജിഹാദ് കാരണമാണ് കൊലപ്പെടുത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംഭവം ലൗജിഹാദല്ലെന്ന് കർണാടക സർക്കാർ വാദിക്കുന്നതിനിടെയാണ് പിതാവിന്റെ ഈ ഗുരുതര ആരോപണം.













Discussion about this post