ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരനെ പിടികൂടി സുരക്ഷാ സേന. പൂഞ്ച് ഹാരി ബുദ്ധ സ്വദേശിയായ ഖമറുദ്ദീൻ ആണ് പിടിയിലായത്. പ്രദേശത്തെ സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ കൂടിയാണ് ഇയാൾ. ഖമറുദ്ദീന്റെ പക്കൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തു.
ഭീകരർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുന്ന ആളാണ് ഖമറുദ്ദീൻ. ഇതുമായി ബന്ധപ്പെട്ട് സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഭീകരരുമായി ബന്ധം സ്ഥിരീകരിച്ചതോടെ ഇയാളെ പിടികൂടുകയായിരുന്നു.
ചൈനീസ് ഗ്രനേഡുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളാണ് ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്ത്. പാകിസ്താൻ നിർമ്മിത തോക്കും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ ഖമറുദ്ദീനെ ചോദ്യം ചെയ്തുവരികയാണ്. ഇയാൾക്കെതിരെ പോലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ് എന്ന് പോലീസ് അറിയിച്ചു.
Discussion about this post