തിരുവനന്തപുരം: തലസ്ഥാനത്തെത്തുന്ന സഞ്ചാരികളെ ആകർഷിക്കാൻ ഇലക്ട്രിക് ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ് പുറത്തിറക്കി കെഎസ്ആർടിസി.മികച്ച സൗകര്യങ്ങളോടുകൂടിയാണ് ഡബിൾ ഡക്കർ സർവീസ്‌നടത്തുന്നത് ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് ആരംഭിക്കുന്ന ട്രിപ്പുകൾ ഓരോ മണിക്കൂർ ഇടവിട്ട് രാത്രി 10 മണി വരെ തുടരുകയാണ്. കിഴക്കേകോട്ടയിൽ നിന്നും തിരിച്ച് സ്റ്റാച്യു, പാളയം, വെള്ളയമ്പലം, കവടിയാർ എത്തി തിരിച്ച് പാളയം, വിജെറ്റി ഹാൾ, പേട്ട, ചാക്ക, ശംഖുമുഖം, ലുലു മാൾ എത്തി തിരിച്ച് ബൈപാസ് വഴി ഈസ്റ്റ് ഫോർട്ടിലേക്ക് എത്തിച്ചേരുന്ന രീതിയിലാണ് ട്രിപ്പ് ക്രമീകരിച്ചിട്ടുള്ളത്.കൂടാതെ ഓപ്പൺ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ്സിന് രാവിലെ ആറുമണി മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ ചാർട്ടേർഡ് ട്രിപ്പ് സേവനവും ലഭ്യമാണ്. വെഡ്ഡിങ് ഷൂട്ട്, ബർത്ത് ഡേ പാർട്ടി, ഫിലിം ഷൂട്ടിങ് , അഡ്വർടൈസ്മെന്റ്, കാമ്പൈൻസ് എന്നിവയ്ക്കായുള്ള
പാക്കേജുകളായും സർവീസുകൾ ലഭ്യമാണ്.
എന്നാൽ ബസിൽ ചില നിയന്ത്രണങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. ചില ഇടങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഡബിൾ ഡെക്കർ ബസിന് മുകളിൽ കയറിയുള്ള വീഡിയോ,ഫോട്ടോ ചിത്രീകരണം നിയമവിരുദ്ധമാണെന്ന് കെഎസ്ആർടിസി പറയുന്നു.
എയർപോർട്ട് റൺവേയുടെയും എയർഫോഴ്സ് ഓഫീസ് പരിസരത്തിനടുത്തുമാണ് കർശന നിയന്ത്രണം ഉള്ളത്. ഈ വിഷയത്തെ സംബന്ധിച്ച് എയർപോർട്ട് അതോറിറ്റിയും എയർഫോഴ്സും രേഖാമൂലം വിവരം അറിയിച്ചിട്ടുണ്ട്. ചിത്രീകരണം അനുവദിക്കരുതെന്ന് ഡബിൾ ഡക്കറിന്റെ ക്രൂവിനും കർശനനിർദ്ദേശം നൽകിയിട്ടുള്ളതാണെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. ബസിലെ യാത്രക്കാരോട് വിമാനത്താവള പരിസരത്തെ ദൃശ്യങ്ങൾ പകർത്തരുതെന്ന് കെഎസ്ആർടിസി ആവശ്യപ്പെട്ടു. എയർപോർട്ടിൽ റൺവേയിലൂടെ വിമാനം വരുന്ന ദൃശ്യം മൊബൈലിൽ പകർത്താൻ സാധിച്ചില്ലെന്ന പരാതിയിലാണ് കെഎസ്ആർടിസിയുടെ മറുപടി. കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്സിലായിരുന്നു യാത്രക്കാരന്റെ പരാതി. ഇതിനാണ് കെഎസ്ആർടിസി ഇത്തരത്തിൽ മറുപടി നൽകിയത്.
Discussion about this post