പത്തനംതിട്ട; പത്തനംതിട്ടയിൽ സിപിഎം ഗുണ്ടായിസം. വർഷങ്ങളായി വാടക നൽകാതെ ഉപയോഗിച്ചിരുന്ന കടമുറി ഒഴിയാൻ ആവശ്യപ്പെട്ട ഉടമസ്ഥർക്ക് നേരെയാണ് സിപിഎമ്മിന്റെ ഗുണ്ടായിസം. സിപിഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം സ്ത്രീ ഉൾപ്പെടെ നാല് പേരെ മർദ്ദിച്ചവശരാക്കിയെന്ന് പരാതി.
പത്തനംതിട്ട തെങ്ങമം ആണ് സംഭവം. കടമുറിയുടെ ഉടമസ്ഥയായ അനിത (39) , ഭർത്താവ് ലതീഷ് (45), ലതീഷ് ന്റെ പിതാവ് സദാശിവൻ (78), അനിതയുടെ പിതാവ് രവി (69) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. തെങ്ങമം ഏരിയ സക്രട്ടറി അനുസി, പാർട്ടിക്കാരനും വാർഡ് മെമ്പറുമായ വിനേഷ്, ദിൻരാജ്, എന്നിവർ ചേർന്നാണ് ഇവരെ മർദ്ദിച്ചതെന്നാണ് പരാതി.
മൂന്ന് വർഷത്തിലധികമായി സിപിഎം നിയന്ത്രിക്കുന്ന സ്ഥാപനത്തിന്റെ പ്രവർത്തിപ്പിനായി വാടകയ്‌ക്കെടുത്തതാണ് കടമുറി. എന്നാൽ കൊറോണ കാലത്ത് അടച്ചുപൂട്ടിയ സ്ഥാപനം വർഷങ്ങളായി വാടകയും നൽകുന്നില്ല. ഇതിനെതിരെ പരാതിയ നൽകിയിട്ടും ഫലമുണ്ടാവാതെ വന്നതോടെയാണ് കടമുറി ഒഴിയാൻ ആവശ്യപ്പെട്ടത്. ഇതോടെ അക്രമികൾ ഉടമസ്ഥർക്ക് നേരെ ആക്രമമം അഴിച്ചുവിടുകയായിരുന്നു. വയോധികരുൾപ്പടെയുള്ളവരെ ക്രൂരമായി മർദ്ദിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്ത് വന്നിട്ടുണ്ട്.
Discussion about this post