പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഎമ്മിന്റെ ഗുണ്ടായിസമെന്ന് പരാതി. തെങ്ങമം സ്വദേശിയാണ് സിസിടിവി ദൃശ്യങ്ങളടക്കം തെളിവുകളാക്കി ആരോപണവുമായി രംഗത്തെത്തിയത്. വർഷങ്ങളായി വാടക നൽകാതെ ഉപയോഗിച്ചിരുന്ന കടമുറി ഒഴിയാൻ ആവശ്യപ്പെട്ട ഉടമസ്ഥർക്ക് നേരെയാണ് സിപിഎമ്മിന്റെ ഗുണ്ടായിസം. സിപിഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം സ്ത്രീ ഉൾപ്പെടെ നാല് പേരെ മർദ്ദിച്ചവശരാക്കിയെന്ന് പരാതി. ഫേസ്ബുക്കിലൂടെയാണ് വിമർശനം. സഖാക്കളുടെ എന്ന തലക്കെട്ടോടെ ആരംഭിക്കുന്ന കുറിപ്പ് ഈ പോസ്റ്റ് ഇട്ടത് കൊണ്ട് എനിക്കെന്തെങ്കിലും സംഭവിച്ചാൽ അത് യാദൃശ്ചികമല്ല. എന്നാണ് അവസാനിക്കുന്നത്.
സഖാക്കളുടെ നവകേരളം
ആയുസ്സ് തീരാറായ രണ്ട് വൃദ്ധരെയും (78,69വയസ്സ് ) (എന്റെ അച്ഛനെയും സഹോദരിയുടെ ഭർതൃ പിതാവിനെയും )എടുത്ത് എറിയുകയും ചവിട്ടി കൂട്ടുകയും സഹോദരിയെയും അളിയനെയും തലങ്ങും വിലങ്ങും അടിക്കുകയും ചെയ്യുന്ന കാഴ്ച്ചയാണ് ഇത്.
നാല് വർഷം മുമ്പ് നാട്ടിലെ cpm നേതാക്കന്മാർ ചേർന്ന് നാട്ടുകാരുടെ കാശ് വലിപ്പിക്കാൻ ഒരു സൊസൈറ്റി തുടങ്ങി , ഒരു മാസം പോലും ഓടാതെ പൂട്ടി. കെട്ടിട ഉടമസ്ഥനായ എന്റെ അച്ഛന് വാടക കൊടുത്തിട്ട് മൂന്നര വർഷം ആയി. 35 വർഷം ഗൾഫിൽ കിടന്ന് അധ്വാനിച്ചുണ്ടക്കിയ കാശ് കൊണ്ട് കെട്ടിപൊക്കിയതാണ് കെട്ടിടം. പഞ്ചായത്തിൽ വർഷം നല്ലൊരു തുക നികുതി കൊടുക്കണം. മറ്റ് ചിലവുകൾ വേറെ. ഏതായാലും ഒരു വർഷം മുൻപ് ഈ കടമുറി എന്റെ സഹോദരിയുടെ പേരിൽ ആക്കുകയും അച്ഛന്റെ മുകളിലത്തെ മണി ട്രാൻസ്ഫർ കടയിൽ പ്രായമായവർക് കയറാൻ പറ്റാതെ വരുന്നവർക് ഈ മുറിയിൽ വച്ചു മൊബൈൽ വഴി ട്രാൻസ്ഫർ ചെയ്തു കൊടുക്കുമായിരുന്നു. എന്റെ സഹോദരി ക് SBI യുടെ CSP centre തുടങ്ങുന്നതിന് ഇവരുടെ സൊസൈറ്റിയുടെ ബോർഡ് എടുത്തുമാറ്റാൻ നോട്ടിസ് കൊടുത്തു. മറുപടി തന്നില്ല. ഇന്നലെ കട തുറന്നു ഇന്റർനെറ്റ് കണക്ഷൻ എടുക്കാൻ വേണ്ടി രാവിലെ തുറന്നപ്പോൾ ലോക്കൽ സെക്രട്ടറി അനു സി, dyfi വാർഡ് മെമ്പർ വിനേഷ് (അപ്പുണ്ണി) പാർട്ടി നേതാവ് ദിൻരാജ് എന്നിവർ കടയിലോട്ട് അതിക്രമിച്ചു കയറി ശാരീരികമായി അതിക്രമിക്കുന്ന കാഴ്ച്ച ആണ് വീഡിയോയിൽ.
ഇതു പോലെ മറ്റൊരാൾ നടത്തുന്ന 3 മുറി കടയും സഖാക്കളുടെ പിന്തുണയോടെ ഒന്നര വർഷമായി വാടക ഇല്ലാതെ കിടക്കുന്നു. അത് യാതൊരു ഉളുപ്പും നാണവും ഇല്ലാതെ എന്നും രാവിലെ വന്നു അന്തസ്സായി തുറന്നു പ്രവർത്തിക്കുന്നു.
ഉത്തരേന്ത്യൻ ഖാപ് പഞ്ചായത്തിലെ മൂപ്പനെ പോയി കാണുന്ന പോലെ അടൂർ ഏരിയ യിലെ വലിയ പാർട്ടി നേതാവ് ന്റെ വീട്ടിൽ പലപ്പോഴായി പോയി അച്ഛൻ തൊഴുത് രണ്ട് വെട്ടം കാര്യം പറഞ്ഞതാണ്..അദ്ദേഹം ഒന്നും അറിയാത്ത പോലെ ‘അത് ഇത് വരെ ഒഴിഞ്ഞില്ലേ ‘ ശരിയാക്കാം എന്നു പറഞ്ഞു നമ്മളെ ആക്കി വിടും.
ഈ ഫാസിസ്റ്റുകളെ പേടിച്ചു വേണം നമ്മൾക്ക് നാട്ടിൽ ജീവിക്കാൻ. ഈ വയസ്സായവരെ എടുത്തു എറിയുന്നത് നോക്കുക. ഇവനൊക്കെ മനുഷ്യത്വം എന്നു പറയുന്നത് ഏഴയലത്തുകൂടെ പോയൊട്ടുണ്ടോ ? ഇവന്മാരാണ് നമുക്ക് ഫാസിസത്തെ പറ്റി ക്ലാസ്സ് എടുക്കുന്നത്.
സ്വയം തൊഴിൽ ചെയ്യാൻ വന്ന യുവതിയെ ഗുണ്ടാ സഖാക്കളെ കൊണ്ട് മർദ്ദിചാണോ തോമസ് ഐസക് പത്തനംതിട്ട യിലെ യുവതി യുവാക്കൾക്ക് തൊഴിൽ കൊടുക്കൽ പദ്ധതിക്ക് തുടക്കം ഇടാൻ പോകുന്നത് ?
Note : ഈ പോസ്റ്റ് ഇട്ടത് കൊണ്ട് എനിക്കെന്തെങ്കിലും സംഭവിച്ചാൽ അത് യാദൃശ്ചികമല്ല.
Discussion about this post