പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിൽ നിന്നും കഞ്ചാവ് പിടികൂടി. മൂന്ന് കിലോ കഞ്ചാവാണ് പിടികൂടിയത്. പാലക്കാട് എക്‌സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം എഫ് സുരേഷും സംഘവും പാലക്കാട് ആർപിഎഫ് ക്രൈം ബ്രാഞ്ച് ഇൻറലിജൻസ് സർക്കിൾ ഇൻസ്‌പെക്ടർ എൻ. കേശവദാസും സംഘവും സംയുക്തമായിട്ടായിരുന്നു പരിശോധന.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ ആയിരുന്നു കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ കേസ് എടുത്തിട്ടുണ്ട്. പ്രതിയ്ക്കായി ഊർജ്ജിത അന്വേഷണം ആരംഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
പരിശോധനയിൽ ആർപിഎഫ്- സിബിഐ എസ്‌ഐമാരായ ദീപക് എ പി , അജിത്ത് അശോക് , ഹെഡ് കോൺസ്റ്റബിൾ മാരായ എൻ അശോക്, അജീഷ് എന്നിവരും പാലക്കാട് എക്‌സൈസ് സർക്കിൾ ഓഫീസിലെ എഇഐ (ഗ്രേഡ് ) എം എൻ സുരേഷ് ബാബു
സിവിൽ എക്‌സൈസ്ഓഫീസർ മാരായ കെ.അഭിലാഷ് കണ്ണദാസൻ കെ എന്നിവരും പങ്കെടുത്തു.













Discussion about this post