ന്യൂയോർക്ക്: ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് ആപ്പായ ടിക് ടോക് നിരോധിക്കാൻ അമേരിക്കയും. ഇതുമായി ബന്ധപ്പെട്ട ബില്ല് കൊണ്ടുവരാൻ അമേരിക്കൻ സെനറ്റ് അനുമതി നൽകി. രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണ് പ്രമുഖ സോഷ്യൽ മീഡിയ ആപ്പായ ടിക് ടോക് നിരോധിക്കാൻ അമേരിക്ക തീരുമാനിച്ചത്.
ടിക് ടോകിന്റെ മാതൃകമ്പനിയായ ബൈറ്റ് ഡാൻസ് ഓഹരികൾ പിൻവലിക്കണമെന്ന ആവശ്യം കാലങ്ങളായി അമേരിക്ക മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇതിനിടെയാണ് ആപ്പ് നിരോധിക്കാനുള്ള ആലോചന. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ബില്ല് കൊണ്ടുവന്ന് നിരോധനം നടപ്പിലാക്കുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. യുഎസ് ഭരണഘടനയുടെ ഒന്നാം ഭേദഗതിയുടെ ലംഘനമാണ് ആപ്പ് നടത്തുന്നത് എന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നുണ്ട്. അമേരിക്കയിൽ 170 മില്യൺ ആളുകൾ ആണ് ടിക് ടോക് ഉപയോഗിക്കുന്നത്.
അനുമതി ലഭിച്ചതിന് പിന്നാലെ ബില്ല് തയ്യാറാക്കി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് നൽകിയിട്ടുണ്ട്. അദ്ദേഹം ഒപ്പുവയ്ക്കുന്നതോടെയാകും ബില്ല് നിയമം ആകുക. അമേരിക്കൻ ജനതയുടെ സ്വകാര്യതയിലേക്ക് ആപ്പ് നുഴഞ്ഞു കയറുന്നുവെന്നാണ് അധികൃതർ അവകാശപ്പെടുത്തുന്നത്. ഇതുവഴി അമേരിക്കൻ ജനതയുടെ വിവരങ്ങൾ ഇവർ ചോർത്തുന്നുവെന്നും ഇവർ ആരോപിക്കുന്നു.
അതേസമയം ബില്ല് നിയമമായാൽ നിയമ നടപടി സ്വീകരിക്കുമെന്ന് ടിക് ടോക് പൂബ്ലിക് പോളിസി ഹെഡ് മൈക്കിൾ ബെക്കെർമാൻ പറഞ്ഞു. കമ്പനി നിയമത്തിനെതിരെ കോടതിയെ സമീപിക്കും. ആപ്പ് നിരോധിക്കാനുള്ള തീരുമാനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post