ബ്രസൽസ്; ‘ഓട്ടോ ബ്രൂവറി സിൻഡ്രോം’ (എ.ബി.എസ്) എന്ന അപൂർവ രോഗാവസ്ഥ കോടതിയിൽ തെളിയിക്കാനായതിന് പിന്നാലെ മദ്യപിച്ച് വാഹനമോടിച്ചെന്ന കേസിൽ യുവാവിനെ വെറുതെവിട്ടു. യുവാവിന് അത്യപൂർവ്വമായ രോഗമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് കോടതിയുടെ നിർണായക തീരുമാനം. ശരീരം സ്വയം ആൽക്കഹോൾ ഉത്പാദിപ്പിക്കുന്ന അപൂർവാസ്ഥയാണ് ‘ഓട്ടോ ബ്രൂവറി സിൻഡ്രോം’. ലോകത്താകെ ഇരുപതോളം പേർക്ക് മാത്രമാണ് ഈ രോഗാവസ്ഥയുള്ളതെന്നാണ് റിപ്പോർട്ട്.
2022 ഏപ്രിലിലാണ് യുവാവിനെതിരെ പോലീസ് കേസെടുത്തത്. ഇദ്ദേഹം ബ്രൂവറി ജീവനക്കാരനാണ്. ബ്രത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ 0.91 മില്ലീഗ്രാം ആയിരുന്നു റീഡിംഗ്. താൻ മദ്യപിച്ചിട്ടില്ലെന്ന് ഇദ്ദേഹം പറഞ്ഞു. തുടർന്ന് ഒരുമാസത്തിന് ശേഷം നടത്തിയ പരിശോധനയിൽ 0.71 മില്ലിഗ്രാമും റീഡിങ് കാണിച്ചു. ബ്രത്ത് അനലൈസറിൽ 0.22 മില്ലിഗ്രാമിൽ കൂടുതൽ റീഡിങ് കാണിച്ചാൽ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ചുമത്തി കേസെടുക്കാമെന്നാണ് ബെൽജിയത്തിലെ നിയമം. 2019ലും സമാനകുറ്റം ചുമത്തി 40കാരനെതിരേ പോലീസ് കേസെടുത്തിരുന്നു. മദ്യപിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും അന്ന് ഇദ്ദേഹത്തിന് പിഴ അടക്കേണ്ടിവന്നു. ഡ്രൈവിങ് ലൈസൻസും അധികൃതർ സസ്പെൻഡ് ചെയ്തു. തുടർന്ന് ഒരുമാസത്തിന് ശേഷം നടത്തിയ പരിശോധനയിൽ 0.71 മില്ലിഗ്രാമും റീഡിങ് കാണിച്ചു. ബ്രത്ത് അനലൈസറിൽ 0.22 മില്ലിഗ്രാമിൽ കൂടുതൽ റീഡിങ് കാണിച്ചാൽ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ചുമത്തി കേസെടുക്കാമെന്നാണ് ബെൽജിയത്തിലെ നിയമം. 2019-ലും സമാനകുറ്റം ചുമത്തി 40-കാരനെതിരേ പോലീസ് കേസെടുത്തിരുന്നു. മദ്യപിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും അന്ന് ഇദ്ദേഹത്തിന് പിഴ അടക്കേണ്ടിവന്നു.
കുടലിൽ ചില പ്രത്യേക ഫംഗസുകൾ അമിതമായി വളരുകയും ഇത് കാർബോഹൈഡ്രേറ്റ്സിനെ ആൽക്കഹോളാക്കി മാറ്റുകയും ചെയ്യുന്ന അവസ്ഥയാണ് എ.ബി.എസ്. ഇതുകാരണം രക്തത്തിലെ ആൽക്കഹോളിന്റെ അളവ് വർധിക്കും. മാത്രമല്ല, മദ്യപിച്ചില്ലെങ്കിൽ പോലും മദ്യപിച്ചതിന്റെ ലക്ഷണങ്ങൾ ശരീരം കാണിക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
1952ൽ ജപ്പാനിലാണ് ഇത്തരം രോഗാവസ്ഥ ആദ്യം കണ്ടെത്തിയതെങ്കിലും 1990-ലാണ് ഇതിനെ എ.ബി.എസ്. എന്ന് ഔദ്യോഗികമായി നാമകരണംചെയ്തത്. ഇതുവരെ ലോകത്ത് 20 പേർക്കാണ് ഇത്തരം രോഗാവസ്ഥ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളതെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്. ബെൽജിയം സ്വദേശിയായ മറ്റൊരാളിലും ഇതേ രോഗാവസ്ഥ നേരത്തെ കണ്ടെത്തിയിരുന്നു.
Discussion about this post