തിരുവനന്തപുരം : ഒരു മാസത്തിലേറെ നീണ്ട ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ചു. ക്യത്യം ആറുമണിയോടെ കൊട്ടിക്കലാശം അവസാനിച്ചു. കൊട്ടിക്കലാശത്തിന്റെ ആവേശം വാനോളം ഉയർന്നപ്പോൾ പലയിടത്തും സംഘർഷമുണ്ടായി.
കരുനാഗപ്പള്ളിയിൽ കലാശക്കൊട്ടിനിടെ എൽഡിഎഫ് പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും തമ്മിൽ സംഘർഷമണ്ടായി. അതിൽ സിആർ മഹേഷ് എംഎൽക്ക് പരിക്കേറ്റു. കൂടാതെ സിഐ ഉൾപ്പെടെ നിരവധി പോലീസുകാർക്കും പരിക്കേറ്റു. സിആർ മഹേഷ് എംഎൽഎ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചത് കൊണ്ടാണ് സംഘർഷം ഒതുങ്ങിയത്.
തൊടുപുഴയിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. യുഡിഎഫ് വാഹനത്തിന് മുകളിൽ എൽഡിഎഫ് പ്രവർത്തകർ കൊടി നാട്ടാൻ ശ്രമിച്ചതാണ് പ്രശ്‌നത്തിന് കാരണമായത്. കൊല്ലം പത്തനാപുരത്ത് യുഡിഎഫ് -എൽഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയുണ്ടായി. ഉച്ചഭാഷിണി നിർത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. മലപ്പുറത്തും കൽപ്പറ്റയിലും ചെങ്ങന്നൂരിലും ഇരു പാർട്ടികൾ തമ്മിൽ കൊട്ടിക്കലാശത്തിനിടെ സംഘർഷം ഉണ്ടായി.
നാളെ നിശബ്ദപ്രചാരണം. കേരളത്തിൽ മറ്റെന്നാളാണ് തിരഞ്ഞെടുപ്പ് . കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും 11 സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിലുമാണ് മറ്റെന്നാൾ തിരഞ്ഞെടുപ്പ് നടക്കുക.













Discussion about this post